കുമാരമംഗലം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് കുമാരമംഗലം സ്ഥിതി ചെയ്യുന്നത്. കുമാരമംഗലം വില്ലേജിന്റെ പരിധിയിലാണ് ഈ സ്ഥലം.തൊടുപുഴ-അടിമാലി റൂട്ടിൽ 4 കലോമിറ്റർ മാറിയുള്ള ചെറു പട്ടണമാണ് കുമാരമംഗലം. എറണാകുളം ജില്ലയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്താണിത്. മുവാറ്റുപുഴ ജലസേചന പദ്ധതിയുടെ കനാൽ ഈ വില്ലേജില്ലൂടെയാണ് ഒഴുകുന്നത്. ഇടുക്കി ജില്ലയിലെ പ്രസിദ്ധമായ എം കെ എൻ എം എച്ച് എസ് എസ് കുമാരമംഗലം സ്കൂൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.[1][2]
പ്രശസ്തമായ പുത്തൻ പള്ളി സ്വലാത്ത് കുമാരമംഗലം പഞ്ചായത്തിലെ പെരുമ്പിള്ളിചിറയിൽ ആണ്
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു കുടകീഴിൽ എന്ന സ്വപ്നം യഥാർഥ്യമാക്കി Al-Azhar group of institutions എന്ന സ്ഥാപനം പെരുമ്പിള്ളി ചിറയിൽ സ്ഥിതിചെയ്യുന്നു. എൽകെജി മുതൽ പ്ലസ് ടു വരെ യും,BA, BSC,BCOM, BBA,MA, MSC, MSW, microbiology, MTA, LAW COLLEGE, BED COLLEGE, TTC, DHI, COLLEGE OF ENGINEERING, DENTAL COLLEGE, MEDICAL COLLEGE, PHARMACY, POLYTECHNIC എന്നിങ്ങനെ വിശാലമായ വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങൾ
. പ്രശസ്തനായ ആയുർവേദ ഡോക്ടർ സതീഷ് വാര്യർ പെരുമ്പിള്ളിചിറയിൽ ആണ് ചികിത്സ നടത്തുന്നത്
പാലമല
[തിരുത്തുക]തൊടുപുഴയിൽ നിന്നും 6 കി.മി. അകലെ തൊടുപുഴ- ഏഴല്ലൂർ സംസ്ഥാന പാതയിൽ കറുക -കുരിശു പള്ളിക്കവലയിൽ നിന്നും 1 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്ന വയലേലകളാൽ ചുറ്റപ്പെട്ട ദ്വീപ സമാന ഗ്രാമപ്രദേശമാണിത്. കുമാരമംഗലം പഞ്ചായത്തിലെ അവശേ ഷിക്കുന്ന നെ ൽ പാടങ്ങളിലൊരു ഭാഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ജനസാന്ദ്രത തീരെ കുറവല്ലാത്ത ഇവിടെ ഒരു കട പോലും ഇല്ല എന്നത് മറ്റ് പ്രദേശങ്ങളെയും ഗ്രാമങ്ങളെയും അപേക്ഷിച്ച് പാലമലയെ വ്യത്യസ്ഥമാക്കുന്നു. ഇവിടെ ഒരു മസ്ജിദും മദ്രസ്സയും പ്രവർത്തിക്കുന്നു. പ്രദേശത്തെ ആളുകളിൽ ഭൂരിഭാഗവും ക്ഷീര കർഷകരും സാധാരണക്കാരുമാണ്. തലമുറകളായി താമസിക്കുന്നവർ കൂടാതെ പല ദേശങ്ങളിൽ നിന്ന് വന്ന് സ്ഥലവും വീടും സ്വന്തമാക്കി താമസിക്കുന്നവരും ഉണ്ട്. ഇവിടേയ്ക്ക് എത്തിച്ചേരുന്നതിന് ഏക പഞ്ചായത്ത് റോഡ് മാത്രമാണ് ആശ്രയം. st|refs= [1] [2] }}