ഉള്ളടക്കത്തിലേക്ക് പോവുക

കുമരഞ്ചിറ കുഞ്ഞുപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുന്നത്തൂർ, പെരുവഴിക്കാരനായ കുഞ്ഞുപിള്ള കണ്ടിയൂർ പപ്പുപിള്ളയുടെ ശിഷ്യനത്രേ. കുറെക്കാലം കീരികാട്ടു തോപ്പിൽ കഥകളിയോഗത്തിൽ ആദ്യവസാനനടനായിരുന്നു. രാവണൻ, ജരാസന്ധൻ, ചെറിയ നരകാസുരൻ മുതലായ വേഷങ്ങൾക്ക് പ്രശസ്തിയാ‍ർജിച്ചു. കുമരഞ്ചിറയുടെ വേഷഭംഗിയും വേഷപ്പകർച്ചയും ഒന്നാംകിടയിലുള്ളതാണു്. രസസ്ഫുരണത്തിലും കുഞ്ഞുപിള്ള സമൎത്ഥനായിരുന്നു. 1094-ാമാണ്ട് ചരമമടയുമ്പോൾ ഇദ്ദേഹത്തിനു് ഉദ്ദേശം 71 വയവയസ്സ് പ്രായമുണ്ടു്. [1]

  1. https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kathakali-1957.pdf
"https://ml.wikipedia.org/w/index.php?title=കുമരഞ്ചിറ_കുഞ്ഞുപിള്ള&oldid=4440525" എന്ന താളിൽനിന്ന് ശേഖരിച്ചത്