കുന്നേൽ ക്ഷേത്രം, ചെറുവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ കോട്ടയം ജില്ലയിൽ പൊൻകുന്നത്തിനു സമീപം ചെറുവള്ളി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കുന്നേൽ ക്ഷേത്രം. അയ്യപ്പനും ഭഗവതിയുമാണ് പ്രധാന പ്രതിഷ്ഠകൾ. ഗണപതി, കുടുംബനാഥൻ, യക്ഷി, രക്ഷസ്സ്‌ തുടങ്ങിയ ഉപദേവതകളും ഈ ക്ഷേത്രത്തിൽ ഉണ്ട്. ക്ഷേത്രത്തിനടുത്തുള്ള കാവിൽ നാഗദേവതകൾ കുടിയിരിക്കുന്നു. നാഗരാജാവ്,നാഗയക്ഷി, കരിനാഗം,കുഴിനാഗം തുടങ്ങിയ പ്രതിഷ്ഠകളും ചിത്രകൂടവും കാവിൽ ഉണ്ട്.

എല്ലാ മലയാള മാസവും ഒന്നാം തീയതിയും അതിനടുത്ത ദിവസങ്ങളിലും ആണ് നടതുറക്കുന്നത്. നവരാത്രി, മണ്ഡലകാലം, വിനായക ചതുർത്ഥി, ഓണം തുടങ്ങിയ വിശേഷ ദിവസങ്ങളിലും ക്ഷേത്രത്തിൽ നടതുറപ്പ്‌ ഉണ്ടായിരിക്കുന്നതാണ്. രാവിലെ 6:00 മുതൽ 9:30 വരെയും വൈകിട്ട് 5:30 മുതൽ 7:15 വരെയും ആണ് നടതുറക്കുന്നത്‌.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]