കുന്നിമണികൾ
വൈലോപ്പിള്ളി ശ്രീധരമേനോന്റെ വളരെ പ്രശസ്തമായ പരിസ്ഥിതി കവിതയാണ് കുന്നിമണികൾ. മാറിപ്പോയി കൊണ്ടിരിക്കുന്ന ഗ്രാമ ഭംഗിയെപ്പറ്റി ആവലാതിപ്പെടുകയാണ് കവിത.
ആശയം.
മനോഹരമായിരുന്ന തന്റെ കൗമാരയായി നിലകൊണ്ട പ്രിയ ഗ്രാമം ഇന്ന് വികസനങ്ങളുടെ അസ്വസ്ഥത നിറഞ്ഞ മനുഷ്യന്റെ ലോകം മാത്രമായിട്ട് മാറിയിരിക്കുന്നു. പാറയും ഇരുമ്പും അതുപോലെ തന്നെ മാരക മായിട്ടുള്ള വൈദ്യുതി പ്രവാഹം കൊണ്ടും അങ്ങനെ ആവശ്യമായിട്ടുള്ള എല്ലാംകൊണ്ടും പണികഴിപ്പിച്ച ഒന്നിലാണ് നാം ജീവിക്കുന്നത്. എത്ര ദൂരത്തായിരുന്നാലും എത്ര അടുത്തായിരുന്നാലും കാര്യമില്ല ഇവിടെയുള്ളവർക്ക് എല്ലാവർക്കും നിന്നു തിരിയാൻ പറ്റാത്ത വിധത്തിലുള്ള തിരക്കുകളാണ്. താനുമാ വികസനത്തോടൊപ്പം വളരുന്നുണ്ടെങ്കിൽ കൂടി സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ആ ഒരു കുളിർവാടിയാണ് താനും ആഗ്രഹിക്കുന്നത്. പോയ കാലത്തിന്റെ ഓർമ്മകൾ മാത്രമായിരുന്നു ഇന്ന് കവിയുടെ കൈവശം ഉണ്ടായിരുന്നുള്ളൂ. ഓർമ്മകൾ ആകുന്ന ആ കുന്നിമണികളെ കാത്തുസൂക്ഷിക്കാൻ അദ്ദേഹം വല്ലാതെ ശ്രമിക്കുന്നുണ്ട്. പോയ കാലത്തിന്റെ സമാധാനപരമായിട്ടുള്ള നല്ലൊരു പുലരി ആയിട്ടാണ് ഇവിടെ കുന്നിമണികളെ കവി പറയുന്നത്. നഷ്ടപ്പെട്ടുപോയ മാണിക്യമാണ് പ്രകൃതി എന്നാണ് കവി പറയുന്നത്. അത്രയേറെ മൂല്യവത്തായ ഒന്നായിരുന്നു നമ്മുടെ ഗ്രാമ സൗന്ദര്യം. ഇന്ന്ഈ അവസ്ഥയിൽ എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. ഗ്രാമസൗന്ദര്യവും സമാധാനവും സന്തോഷവും എല്ലാം മനസ്സിൽ നിന്ന് അകന്ന് പോയിക്കൊണ്ടിരിക്കുകയാണ്. ആ അവസ്ഥയിൽ തന്റെ ഉള്ളു പൊട്ടി കണ്ണിലൂടെ ചോരിയൊലിക്കുന്ന കവിയുടെ വൈഷമ്യം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. അപ്പോഴും കവി ഓർത്തു നിൽക്കുന്നത് വ്യസനിക്കുന്നത്, തന്റെ കൂടെ കളിച്ചും തന്റെ കണ്ണീരോപ്പിയും തന്നോടൊപ്പം തന്നെ നടന്ന ഗ്രാമസഖിയുടെ നഷ്ടം ഓർത്തു തന്നെയാണ്....
ബാല്യത്തെയും ബാല്യസഖിയായ ഗ്രാമത്തെയും ഓർമ്മയാകുന്ന ചുംബനത്തിലൂടെ കവി അകമഴിഞ്ഞ് സ്നേഹിക്കുന്നതും, നഷ്ടമായവന്റെ വേദനയും, അതോടൊപ്പം ആ സൗന്ദര്യം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതും കുന്നിമണികൾ എന്ന കവിതയിലൂടെ കാണാം.