കുന്നക്കുടി എം. ബാലമുരളീകൃഷ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണ്ണാടക സംഗീതരംഗത്തെ ഒരു യുവഗായകനാണ് കുന്നക്കുടി എം. ബാലമുരളീകൃഷ്ണ (Kunnakkudi M. Balamuralikrishna).

ആദ്യകാലജീവിതവും പഠനവും[തിരുത്തുക]

ഏഴാം വയസ്സിൽ തന്റെ പിതാവായ വിദ്വാൻ വി സുന്ദരേശ്വന്റെ അടുത്തുനിന്നും പഠനം തുടങ്ങിയ ബാലമുരളീകൃഷ്ണ പിന്നീട് എ സുന്ദരേശ്വന്റെ പക്കൽ നിന്നും നെയ്‌വേലി സന്താനഗോപാലന്റെ അടുത്തും പഠനം തുടർന്നു. അതിനുശേഷം കഴിഞ്ഞ പതിനാലുവർഷം പ്രസിദ്ധ കർണ്ണാടകസംഗീത അധ്യാപകനായ പി. എസ്. നാരായണസ്വാമിയുടെ അടുത്ത് പഠനം നടത്തി. നല്ലൊരു മൃദംഗവിദ്വാനുമായ ബാലമുരളീകൃഷ്ണ കൊമേഴ്‌സിൽ ബിരുദാനന്തരബിരുദത്തിനുശേഷം ഇപ്പോൾ സംഗീതത്തിൽ ഇന്ത്യൻ സർക്കാർ സ്കോളർഷിപ്പോടെ ബിദുദാനന്തരബിരുദത്തിനു ശേഷം സംഗീതത്തിൽ ഗവേഷണബിരുദത്തിന് പഠനം തുടരുന്നു.[1][2]

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

ഗാനാമൃതമണി, യുവകലാജ്യോതി, യുവകലാഭാരതി, 2008- ലെ യങ് സ്റ്റാർ പുരസ്കാരം എന്നിവ ലഭിച്ച ബാലമുരളീകൃഷ്ണ കാഞ്ചീമഠത്തിലെ ആസ്ഥാനവിദ്വാനുമാണ്. ഇദ്ദേഹം ആകാശവാണിയിലെ ബി-ഹൈ കലാകാരനുമാണ്.[3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-04. Retrieved 2018-05-17.
  2. https://timesofindia.indiatimes.com/city/kochi/its-heartening-to-see-kerala-audience-spending-hours-at-carnatic-concerts/articleshow/61531188.cms
  3. http://www.sruti.com/index.php?route=archives/artist_details&artId=211

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]