കുനെൻ നദി
Cunene River | |
---|---|
മറ്റ് പേര് (കൾ) | Kunene River |
Physical characteristics | |
പ്രധാന സ്രോതസ്സ് | Angolan Highlands |
നദീമുഖം | Atlantic Ocean 0 m (0 ft) 17°15′09″S 11°45′05″E / 17.25250°S 11.75139°E |
നീളം | 1,050 km (650 mi) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 106,560 km2 (41,140 sq mi) |
വെള്ളച്ചാട്ടങ്ങൾ | Epupa Falls |
ദക്ഷിണാഫ്രിക്കയിലെ ഒരു നദിയാണ് കുനെൻ[i]. ഇത് അംഗോളയുടെ ഉയർന്ന പ്രദേശങ്ങളിൽനിന്ന്, തെക്കു നമീബിയയുടെ അതിർത്തിയിലേക്കൊഴുകി അറ്റ്ലാന്റിക് സമുദ്രത്തിലെത്തുന്നതുവരെ അതിർത്തിയിലൂടെ പടിഞ്ഞാറോട്ടൊഴുകുന്നു. ഈ പ്രദേശത്തെ, വറ്റാത്തനദികളിലൊന്നാണിത്. ഏകദേശം 1,050 കിലോമീറ്റർ (652 മൈൽ) നീളമുണ്ട്. 106,560 ചതുരശ്ര കിലോമീറ്റർ (41,143 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഒരു ഡ്രെയിനേജ് തടവും കാണപ്പെടുന്നു. നദീമുഖത്ത്, അതിന്റെ ശരാശരി വാർഷികഡിസ്ചാർജ്ജ് 174 ഘനമീറ്റർ പ്രതിസെക്കൻഡാണ്. (6,145 ഘനയടി പ്രതിസെക്കൻഡ്).[4] എപ്പുപ വെള്ളച്ചാട്ടം ഈ നദിയിൽ സ്ഥിതിചെയ്യുന്നു. കുനെൻനദിയുടെ പോഷകനദിയായ എറ്റാകയിൽ ഒലുഷന്ജ ഡാം സ്ഥിതിചെയ്യുന്നു. കൂടാതെ റുക്കാന പവർ സ്റ്റേഷന് വെള്ളംനൽകാൻ ഇതു സഹായിക്കുന്നു.
അണക്കെട്ടു വിവാദങ്ങൾ
[തിരുത്തുക]1990 കളുടെ അവസാനത്തിൽ നമീബിയൻ സർക്കാർ കുനെൻനദിയിൽ വിവാദപരമായ എപ്പുപ അണക്കെട്ടു നിർമ്മിക്കാൻ നിർദ്ദേശിച്ചു. 2012 ൽ നമീബിയ, അംഗോള സർക്കാരുകൾ സംയുക്തമായി ബെയ്‌ൻസ് പർവതനിരകളിൽ ഒറോകാവേ അണക്കെട്ടുപണിയാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. അണക്കെട്ടിന്റെ നിർമ്മാണം ഏറ്റവുംകൂടുതൽ ബാധിക്കാനിടയുള്ള തദ്ദേശീയ, ഹിംബ ഗോത്രത്തിൻറെ അഭിപ്രായത്തിൽ, ഈ അണക്കെട്ട്, പ്രാദേശിക ആവാസവ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നതോടൊപ്പം ഹിംബജനങ്ങളുടെ സാമ്പത്തികാടിത്തറയ്ക്കും ഭീഷണിയുയർത്തുന്നതാണ്.
കുറിപ്പുകൾ
[തിരുത്തുക]- ↑ Pronunciation: British English: /kjuːˈneɪnə/ kew-NAY-nə, American English: /kuːˈ-/ koo-.[1][2][3]
അവലംബം
[തിരുത്തുക]- ↑ "Cunene". The American Heritage Dictionary of the English Language (5th ed.). Boston: Houghton Mifflin Harcourt. Retrieved May 30, 2019.
- ↑ "Cunene" Archived 2019-05-30 at the Wayback Machine. (US) and "Cunene". Oxford Dictionaries. Oxford University Press. Retrieved May 30, 2019.
{{cite web}}
: no-break space character in|work=
at position 9 (help) - ↑ "Cunene". Merriam-Webster Dictionary. Retrieved May 30, 2019.
- ↑ Nakayama 2003, പുറം. 9.
ഉറവിടങ്ങൾ
[തിരുത്തുക]- C. Michael Hogan (2012). "Kunene River". In P. Saundry; C. Cleveland (eds.). Encyclopedia of Earth. Washington DC.: National Council for Science and the Environment.
{{cite book}}
: External link in
(help); Unknown parameter|sectionurl=
|sectionurl=
ignored (|section-url=
suggested) (help) - F. C. de Moor; H. M. Barber-James; A. D. Harrison; C. R. Lugo-Ortiz (2000). "The macroinvertebrates of the Cunene River from the Ruacana Falls to the river mouth and assessment of the conservation status of the river". African Journal of Aquatic Science. 25 (1).
- Nakayama, Mikiyasu (2003). International Waters in Southern Africa. United Nations University Press. ISBN 92-808-1077-4.
{{cite book}}
: Invalid|ref=harv
(help) Google eBook.