കുതിരവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വരുന്ന ഒരു വില്ലേജ് ആണ് കുതിരവട്ടം.സാമൂതിരിമാരുടെ ഭരണകാലത്ത് സൈന്യത്തിലെ കുതിരകളെ പരിപാലിച്ചിരുന്ന ഇടമാണിത്.കുതിരവട്ടത്തു നായർ എന്ന ഉദ്യോഗസ്ഥനാണ് കുതിരപ്പടയെ നിയന്ത്രിച്ചിരുന്നത്.ഇന്ന് വടക്കൻ കേരളത്തിലെ പ്രശസ്തമായ ചിത്തരോഗാശുപത്രി ഇവിടെ സ്ഥിതി ചെയ്യുന്നു.ഈ ആശുപത്രി കേരള സർക്കാറിന്റെ ആരോഗ്യ വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത്. മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തികൾക്ക് ഇവിടെ ചികിത്സയും ഭക്ഷണവും സൗജന്യമായി ലഭിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കുതിരവട്ടം&oldid=2354463" എന്ന താളിൽനിന്ന് ശേഖരിച്ചത്