കുതിരക്കോലം (പടയണി)
ദൃശ്യരൂപം
പടയണിയിലെ ഒരു കോലമാണ് കുതിരക്കോലം.
കുരുത്തോലയാണ് കുതിരമെടയുന്നതിന് ഉപയോഗിക്കുന്നത്. കുതിരയുടെ മുഖത്തിന്റെ ആകൃതിയിൽ രൂപമുണ്ടാക്കി ഒരു കമ്പിൽ ഉറപ്പിക്കുന്നു. മടലിന്റെ കീറിയ വിളളലിലൂടെ ഒരാൾ കടന്നുകയറി അരയിലുറപ്പിച്ച് താഴോട്ടൂർന്നു പോവാതിരിക്കാൻ രണ്ടംഗങ്ങളിലുമായി കെട്ടിയിട്ടുള്ള നാര് ഇരുതോളിലൂടെ ബന്ധിക്കുന്നു. കുതിരപ്പുറത്തിരിക്കുന്ന രീതിയിലാണ് ഇതിന്റെ പ്രകടനം. കുതിരക്കാരന്റെ തലയിൽ അറബികൾ ധരിക്കുന്നതുപോലെ വെളളമുണ്ടും കൃത്രിമ മീശയും വച്ചിരിക്കും.
അവലംബം
[തിരുത്തുക]പടയണിപ്പാട്ടുകൾ ഭാഷ, ആഖ്യാനം സമൂഹം- പൂർണ്ണിമ അരവിന്ദ്