കുട്ടിസ്രാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുട്ടി സ്രാങ്ക് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുട്ടിസ്രാങ്ക്
സംവിധാനംഷാജി എൻ. കരുൺ
നിർമ്മാണംറിലയൻസ് എന്റർടെയ്ന്മെന്റ്
രചനപി.എഫ്. മാത്യൂസ്
അഭിനേതാക്കൾമമ്മൂട്ടി
കമാലിനി മുഖർജി
പത്മപ്രിയ
മീനകുമാരി
സായി കുമാർ
സിദ്ദിഖ്
സുരേഷ് കൃഷ്ണ
സംഗീതംഐസക് തോമസ് കൊട്ടുകപ്പള്ളി
ഛായാഗ്രഹണംഅഞ്ജലി ശുക്ല
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഷാജി എൻ. കരുൺ സം‌വിധാനം ചെയ്ത് 2009-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ[1] മലയാളചലച്ചിത്രമാണ്‌ കുട്ടിസ്രാങ്ക്. മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർ‌വ്വഹിച്ചിരിക്കുന്നത് റിലയൻസ് എന്റർടെയ്ന്മെന്റിന്റെ ഉടമസ്ഥതയിലുള്ള ബിഗ് മോഷൻ പിക്‌ചേഴ്‌സ് ആണ്‌. അനിൽ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് എന്റർടെയ്ന്മെന്റിന്റെ ആദ്യ മലയാളചലച്ചിത്രസം‌രഭമാണിത്[2]. ഈ ചിത്രം 2010 ജൂലൈ 23-നു് പ്രദർശനത്തിനെത്തി[3].

മികച്ച ചിത്രത്തിനടക്കമുള്ള നാലു പുരസ്കാരങ്ങളാണ്‌ ഈ ചിത്രം 2009-ലെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ നേടിയത്. മികച്ച ഛായാഗ്രഹണം(അഞ്ജലി ശുക്ല), മികച്ച തിരക്കഥ (പി.എഫ്. മാത്യൂസ്, ഹരികൃഷ്ണൻ), മികച്ച വസ്ത്രാലങ്കാരം (ജയകുമാർ), സ്പെഷൽ ജ്യൂറി പുരസ്കാരം എന്നിവയാണ്‌ ഈ ചിത്രം നേടിയ മറ്റു പുരസ്കാരങ്ങൾ[4]

അവലംബം[തിരുത്തുക]

  1. Bollywood wins big at National Film Awards, 5 trophies for Kutty Srank
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-12-22.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-17. Retrieved 2010-07-23.
  4. http://dff.nic.in/57thNFAaward.pdf

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുട്ടിസ്രാങ്ക്&oldid=3803100" എന്ന താളിൽനിന്ന് ശേഖരിച്ചത്