കുട്ടിമാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുട്ടിമാമ
സംവിധാനംവി.എം. വിനു
നിർമ്മാണംഗോകുലം ഗോപാലൻ
രചനമനാഫ്
അഭിനേതാക്കൾ
സംഗീതംഅച്ചു രാജാമണി
ഛായാഗ്രഹണംവരുൺ വിനു
ചിത്രസംയോജനംഷമീർ മുഹമ്മദ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
സ്റ്റുഡിയോശ്രീ ഗോകുലം മൂവീസ്
റിലീസിങ് തീയതി2019 മേയ് 17
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം134 മിനിറ്റ്

വി.എം. വിനുവിന്റെ സംവിധാത്തിൽ 2019 മേയ് 17 ന് പ്രദർശനത്തിന് എത്തിയ ഒരു കോമഡി മലയാളചലച്ചിത്രം ആണ് കുട്ടിമാമ. ശ്രീ ഗോകുലം മൂവീസിൻറ്റ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച ഈ ചിത്രത്തിൽ ശ്രീനിവാസൻ,ധ്യാൻ ശ്രീനിവാസൻ,ദുർഗ്ഗ കൃഷ്ണ എന്നിവരാണ് അഭിനേതാക്കൾ. വരുൺ വിനു ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.അച്ചു രാജാമണിസംഗീതവും,പശ്ചാത്തലസംഗീതവും നൽകിയ ഈ ചിത്രം വിതരണം ചെയ്തിരിയ്ക്കുന്നത് സെൻട്രൽ പിക്ചേഴ്സാണ്. ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതയായ മീരാ വാസുദേവ് വളരെ നാളുകൾക്ക് ശേഷം അഭിനയിച്ച ചിത്രമാണിത്.ഒറ്റപ്പെട്ടു പോകുന്ന ഒരു പട്ടാളക്കാരന്റെ ആത്മസംഘർഷങ്ങളുടെ ഗൗരവമായ ഒരു യാത്രയുടെ നേർക്കാഴ്ചയാണ് ഈ ചിത്രം പറഞ്ഞത്.

കഥാസാരം[തിരുത്തുക]

ശേഖരൻകുട്ടിക്ക് (ശ്രീനിവാസൻ) സംസാരിക്കാൻ ഒരാളെ കിട്ടിയാൽ പിന്നെ കുശാലായി. താൻ പട്ടാളത്തിൽ കറി വച്ച് ഇന്ത്യ-പാക് പട്ടാളക്കാർക്ക് സദ്യ വിളമ്പിയത് മുതൽ യുദ്ധഭൂമിയിൽ കുറെയെണ്ണത്തെ കൊന്നു തള്ളിയ കഥ വരെ പറയും. പൊട്ടും പൊടിയും വച്ച് പറയുന്ന കഥകൾ ഒറ്റ തവണ കേൾക്കുന്നവർ അടുത്ത തവണ ഇദ്ദേഹത്തെ കാണുമ്പോൾ ഓടി രക്ഷപ്പെടാനായി രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. കടുത്ത ജയൻ ആരാധകനായ ഇദ്ദേഹം യാദൃശ്ചികമായി പണ്ട് ജയനെ കണ്ട് ഫോട്ടോ എടുക്കാൻ ഇടയായ കഥയൊക്കെ നാട്ടിൽ പാട്ടായ മറ്റൊരു കഥയാണെങ്കിലും ഒരു വ്യക്തിക്ക് പോലും വിശ്വാസമില്ല. ഒരു ബഡായിക്കാരന് അപ്പുറം അയാൾക്ക് നാട്ടിലും വീട്ടിലും വലിയ വിലയൊന്നും ആരും കൽപ്പിച്ചിരുന്നില്ല. വീട്ടിൽ പെങ്ങൾക്കും അവരുടെ കുട്ടികൾക്കും കുട്ടിമാമയാണ് തുണ. അനന്തരവളുടെ വിവാഹാലോചന മുടങ്ങിയത് കുട്ടിമാമയുടെ തള്ളിന്റെ ഫലമാണെന്നത് മറ്റൊരു കഥ. അതിനിടെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പെങ്ങളുടെ മകന് (വിശാഖ് നായർ) അമ്മാവന്റെ പ്രണയത്തെ കുറിച്ചും പിന്നെ വിവാഹശേഷം വേർപിരിയേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും അറിയാൻ താത്പര്യമായി. കുട്ടിമാമ തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞു. ഒരു ബൈക്കപകടത്തിൽ നിന്നും സാഹസികമായി രക്ഷപ്പെടുത്തിയ അഞ്ജലി എന്ന കുട്ടിയെ പിന്നെ വിവാഹം കഴിച്ചതും ഒടുവിൽ അവരുമായി അകലേണ്ടി വന്നതും ഒക്കെയുള്ള ജീവിതകഥ. കുട്ടിമാമയുടെ അഞ്ജലിയെ തേടി ബാംഗ്ളൂർ എത്തിയ അനന്തരവനോട് അവർ പറഞ്ഞത് ശേഖരൻകുട്ടിക്ക് മാനസികമായി കുഴപ്പം ഉണ്ടായിരുന്നു എന്നാണ്. വെറുമൊരു നുണയനും സ്ഥിരതയില്ലാത്ത മനുഷ്യനുമായ ശേഖരൻകുട്ടിക്ക് ഇതിനപ്പുറം ഒരു വാസ്തവമില്ല എന്ന് തോന്നുന്നിടത്ത് രണ്ട് കഥാപാത്രങ്ങൾ കഥാഗതി മാറ്റി മറിക്കുവാൻ കടന്നു വരുന്നു. നിമിത്തമെന്നോണം കുട്ടിമാമ പറഞ്ഞ പല ബഡായികളുടെയും സത്യാവസ്ഥ പുറത്തുവരുന്നു. ശേഖരൻകുട്ടി ആരായിരുന്നുവെന്ന് എല്ലാവരും മനസ്സിലാക്കുന്നതാണ് രണ്ടാം പകുതി

അഭിനേതാക്കൾ[തിരുത്തുക]

ബോക്സ് ഓഫീസ്[തിരുത്തുക]

വാണിജ്യപരമായി ഈ ചിത്രം പരാജയമാണ്.

സംഗീതം[തിരുത്തുക]

ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ രാജാമണിയുടെ മകൻ അച്ചു രാജാമണി ആണ്.

1.തോരാതെ - വിനീത് ശ്രീനിവാസൻ

2.തോരാതെ - വർഷ വിനു (ഫീമെയിൽ വേർഷൻ)

3.തള്ളല്ല ,തള്ളല്ല,തള്ളല്ല മോനേ - വിനീത് ശ്രീനിവാസൻ

"https://ml.wikipedia.org/w/index.php?title=കുട്ടിമാമ&oldid=3239583" എന്ന താളിൽനിന്ന് ശേഖരിച്ചത്