കുട്ടവള്ളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുട്ടവഞ്ചി

മീൻ പിടിക്കാനും വെള്ളത്തിൽ യാത്ര ചെയ്യാനും മറ്റും ഉപയോഗിക്കുന്ന ഒരു യാനമാണ് കുട്ടവഞ്ചി അഥവാ വട്ടത്തോണി. നാടോടി വഞ്ചി എന്നും ഇത് അറിയപ്പെടുന്നുണ്ട്. തമിഴിൽ പെരിസൽ[1] എന്നാണ് ഇതിനെ വിളിക്കുന്നത്.

വിശദാംശങ്ങൾ[തിരുത്തുക]

രണ്ടരമീറ്ററോളമാണ് ഇതിന്റെ വ്യാസം. അഞ്ചോളം ആളുകൾക്ക് ചില കുട്ടവഞ്ചികളിൽ ഇരിക്കാൻ സാധിക്കും. ഒറ്റത്തുഴ വച്ചാണ്ട് വഞ്ചിയിൽ ഇരുന്നാണ് തുഴയുന്നത്. മുള കീറിയത് വരിഞ്ഞുകെട്ടിയാണ് കുട്ടവള്ളമുണ്ടാക്കുന്നത്. വെള്ളം കയറാതിരിക്കാൻ അടിയിൽ പ്ലാസ്റ്റിക് വച്ചുകെട്ടും. ഒരാൾക്ക് എടുത്തുകൊണ്ടു നടക്കാനുള്ള ഭാരമേ കുട്ടവഞ്ചിക്ക് ഉണ്ടാകാറുള്ളൂ.[1]

ഉപയോഗിക്കുന്ന സ്ഥലങ്ങൾ[തിരുത്തുക]

അടവി എക്കോടൂറിസത്തിന്റെ ഭാഗമായി തുടങ്ങിയ കുട്ടിവഞ്ചിസവാരിക്ക് ഉപയോഗിക്കുന്ന കുട്ടവഞ്ചികൾ. നാലു പേർക്ക് യാത്ര ചെയ്യാം.

ദക്ഷിണേന്ത്യയിൽ പല സ്ഥലങ്ങളിലും ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. കാവേരിനദിയിൽ ഹൊഗനക്കലിൽ വിനോദസഞ്ചാരികൾക്ക് കുട്ടവണ്ടിയിൽ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്.[1] കാവേരിയുടെ മറ്റു ഭാഗങ്ങളിലും ഈ വള്ളം ഉപയോഗിക്കപ്പെടുന്നുണ്ട്.[2] കേരളത്തിൽ കോന്നിക്കടുത്തുള്ള അടവി എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കല്ലാർ നദിയിൽ കുട്ടവഞ്ചി സഞ്ചാരത്തിന് അവസരം ഉണ്ട്

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 യു.എം., ബിന്നി (28 ജൂലൈ 2012). "കാവേരിയുടെ പ്രിയപ്പെട്ട ഹൊഗനക്കൽ". കേരള കൗമുദി. ശേഖരിച്ചത് 21 ഏപ്രിൽ 2013.
  2. "മേക്കടത്ത് യാത്ര". കൗമുദി. 21 ജൂൺ 2010. ശേഖരിച്ചത് 21 ഏപ്രിൽ 2013. |first= missing |last= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കുട്ടവള്ളം&oldid=3628559" എന്ന താളിൽനിന്ന് ശേഖരിച്ചത്