കുട്ടനാടൻ മീൻകറികൾ
കുട്ടനാട്ടിലെ ശുദ്ധജലമത്സ്യങ്ങളും അവകൊണ്ട് ഉണ്ടാക്കുന്ന മീൻകറികളും പ്രശസ്തമാണ്. സാധാരണയായി നദിയിലെ മത്സ്യങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന കറികളിൽ മല്ലിപ്പൊടി ചേർക്കാറില്ല.
തൂളി മുളക് കറി
[തിരുത്തുക]മഴക്കാലത്തു് കുട്ടനാടൻ പ്രദേശങ്ങളിൽ ലഭിക്കുന്ന ഒരു മത്സ്യമാണ് തൂളി അതുപയോഗിച്ച് ഉണ്ടാക്കുന്ന മീൻകറിയാണിത്.
ആവശ്യമായ സാധനങ്ങൾ
[തിരുത്തുക]തൂളി എന്ന മത്സ്യവും ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, മുളക് പൊടി, മഞ്ഞൾ പൊടി, കറിവേപ്പില, ഉപ്പ്, കുടംപുളി, വെളിച്ചെണ്ണ എന്നിവയുമാണ് ഈ മീൻകറിയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നവ.
തയ്യാറാക്കുന്ന വിധം
[തിരുത്തുക]ആദ്യം മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു വെക്കുക .ചെറിയ ഉള്ളി , ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി എന്നിവ അരിഞ്ഞു വെക്കുക .മൺചട്ടി അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു കറി വേപ്പില , ചെറിയ ഉള്ളി , ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക . അതിനു ശേഷം അതിലേക്കു മുളക് പൊടി , മഞ്ഞ പൊടി എന്നിവ ചേർത്തു യോജിപ്പിച്ച ശേഷം അതിലേക്കു ആവശ്യമായ വെള്ളം ഒഴിച്ച്, കഴുകി വൃത്തിയാക്കിയ കുടം പുളി ,ആവശ്യത്തിനു ഉപ്പും ചേർത്ത് യോജിപ്പിക്കുക . അതിലേക്കു കഴുകി വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കുക . തിളച്ചു കുറുകി വരുന്ന പാകമാവുമ്പോൾ ഇറക്കി വെക്കുക .
പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്