കുട്ടനാട് രാമകൃഷ്ണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുട്ടനാട് കെ.രാമകൃഷ്ണപിള്ള മലയാളത്തിലെ പ്രമുഖനായ നാടകകൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു. സാഹിത്യരചനയുടെ പേരിൽ തടവിലാക്കപ്പെട്ട രാമകൃഷ്ണപിള്ള ഉത്തരവാദപ്രക്ഷോഭത്തിന്റെ മുൻപന്തിയിൽ പ്രവർത്തിച്ചിരുന്നു.

കൃതികൾ[തിരുത്തുക]

പുതിയരീതിയിൽ എഴുതപ്പെട്ട നാടകങ്ങൾക്ക് കേരള കലാമണ്ഡലംഏർപ്പെടുത്തിയ മത്സരത്തിൽ രാമകൃഷ്മപിള്ളയുടെ തപ്തബാഷ്പം ആണ് സമ്മാനാർഹമായത്. ഒന്നാം സമ്മാനാർഹമായ രചനകൾ ഇല്ലെന്നു വിധിച്ച വിധികർത്താക്കൾ പ്രോത്സാഹനസമ്മാനമാണ് തപ്തബാഷ്പത്തിന് നല്കിയത്. ഇബ്‍സനിസ്റ്റ് സമ്പ്രദായം പിന്തുടരുന്ന മലയാളത്തിലെ ആദ്യരചനയാണ് ഇതെന്നു ആമുഖലേഖനം വ്യക്തമാക്കുന്നു. 1949ൽ പുറത്തിറങ്ങിയ വെള്ളിനക്ഷത്രം എന്ന ചലച്ചിത്രത്തിന്റെ കഥയും രാമകൃഷ്ണപ്പിള്ളയാണ് രചിച്ചത്

  • പ്രതിമ
  • കമണ്ഡലു
  • തൂക്കുമുറിയിൽ
  • വെള്ളപ്പൊക്കം