കുടുമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Wiktionary-logo-ml.svg
കുടുമ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഹിന്ദു പുരുഷന്മാരുടെ തലയുടെ പുറകുഭാഗത്ത് മുകൾ വശത്തു നിന്നും നീളത്തിൽ വളർത്തിയിടുന്ന മുടിയിഴകളെയാൺ കുടുമ (ശിഖ) എന്നു വിളിയ്ക്കുന്നത്. ചെറുപ്പത്തിൽ തന്നെ ആൺകുട്ടികളുടെ തല മുണ്ഡനം ചെയ്യുകയും തലയുടെ പിൻഭാഗത്ത് മുകളിലായി കുറച്ചു ഭാഗം അതേപടി നിലനിർത്തുകയും ചെയ്താണ് കുടുമ വളർത്തുന്നത്. ഈ കർമ്മത്തെ ചൂഡാകരണം എന്ന് വിളിയ്ക്കുന്നു.[1] വേദകാലത്ത് ബ്രാഹ്മണരരും, ക്ഷത്രിയരും, വൈശ്യരും കുടുമ വച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.[2] ഇപ്പോൾ എല്ലാ ഹൈന്ദവരും കുടുമ വയ്ക്കാറില്ലെങ്കിലും ചില വിഭാഗം ഹിന്ദു സന്യാസിമാർക്ക് അത് അനിവാര്യമാണ്. വൈഷ്ണവ ധർമ്മത്തിൽ വിശ്വസിയ്ക്കുന്ന ഇസ്കോൺ സന്യാസിമാർ ഇതിനുദാഹരണമാൺ.

അവലംബം[തിരുത്തുക]

  1. "ചൂഡാകരണം, ഗുർജാരി.നെറ്റിൽ നിന്നും". ശേഖരിച്ചത് 2007-08-07. 
  2. "ശിഖ, ഗുർജാരി.നെറ്റിൽ നിന്നും". ശേഖരിച്ചത് 2007-08-07. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുടുമ&oldid=1987521" എന്ന താളിൽനിന്നു ശേഖരിച്ചത്