ഉള്ളടക്കത്തിലേക്ക് പോവുക

കുടുംബ വാർത്തകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുടുംബവാർത്തകൾ
സംവിധാനംഅലി അക്ബർ
കഥവി.സി. അശോകൻ‌
തിരക്കഥവി.സി. അശോകൻ‌
നിർമ്മാണംമിലൻ ജലാൽ
അഭിനേതാക്കൾഇന്നസെന്റ്,
ജഗതി ശ്രീകുമാർ,
കൽപ്പന
കലാഭവൻ മണി
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംജി.മുരളി
സംഗീതംബേണി ഇഗ്നേഷ്യസ്
നിർമ്മാണ
കമ്പനി
ചന്ദ്രകല പിക്ചേഴ്സ്
വിതരണംറോണ റിലീസ്
റിലീസ് തീയതി
  • 8 January 1998 (1998-01-08)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അലി അക്ബർ സംവിധാനം ചെയ്ത് മിലൻ ജലീൽ നിർമ്മിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കുടുംബവാർത്തകൾ. ജഗദീഷ്, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, കലാഭവൻ മണി, കൽപ്പന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[1] [2] [3]

കഥാസംഗ്രഹം

[തിരുത്തുക]

സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരിൽ നരുന്തുപോലുള്ള ഒരു പെൺകുട്ടിയെ വഴിതെറ്റിക്കുന്ന സ്ത്രീസമൂഹമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഉദ്യോഗസ്ഥയും തന്റേടിയുമായ മീരയുടെ (കൽപ്പന) ചൊൽപ്പടിയ്ക്കൊത്തു നയിക്കുന്ന ഒരു ജീവിതമാണ് ഭർത്താവ് ഗോവിന്ദൻറേത് (ജഗതി) . അയാൾ പ്രതിഷേധിക്കുമ്പോഴെല്ലാം അവൾ പൂർവ്വാധികം ശക്തിയിൽ അയാളോട് പ്രതികരിക്കുന്നു. ഇതിനിടയിൽ അയൽക്കാരനായ ദേവദാസിന്റെ (ജഗദീഷ്) സ്വസ്ഥമായ കുടുംബജീവിതമാണ് ഗോവിന്ദനെ അഹങ്കാരിയാക്കുന്നതെന്ന് ചിന്തയിൽ പാർവ്വതിയുടെ (രഹ്ന നവാസ്) മനസിലേയ്ക്ക് ഭർത്താവിൻറെ കുറ്റങ്ങൾ കുത്തിവെക്കാൻ ആരംഭിക്കുന്നു. അതിനിടയിൽ അവളുടെ അമ്മൂമ്മയും ഉപദേശങ്ങളിലൂടെ അവളെ അഹങ്കാരിയാക്കുന്നുണ്ട്. അവളുടെ രണ്ടാനമ്മയും (മങ്ക മഹേഷ് ) അച്ഛനെ (ഇന്നസെന്റ്) സംശയിക്കുന്ന സ്ത്രീയാണ്. അവരുടെ ഓഫീസിലെ പ്യൂൺ ലോനായ്(കലാഭവൻ മണി) ഈ കനലിനെ കൂടുതൽ ഊതിക്കത്തിക്കുന്നു. ഈ സാഹചര്യങ്ങളിൽ വിടരുന്ന നനുത്ത തമാശകളാണ് ഈ ചിത്രത്തെ മുന്നോട്ട് നയിക്കുന്നതും ആകർഷകമാക്കുന്നതും.

അഭിനേതാക്കൾ

[തിരുത്തുക]
ക്ര.നം.താരംവേഷം
1ജഗദീഷ്ദേവദാസ്
2രഹ്ന നവാസ്പാർവതി നായർ
3ജഗതിഗോവിന്ദൻ
4കൽപ്പനമീര ഗോവിന്ദൻ
5ഇന്നസെന്റ്അമ്പു നായർ
6കലാഭവൻ മണിലോനായ്
7മങ്ക മഹേഷ് പത്മാക്ഷി
8സാദിഖ്നരേന്ദ്രൻ
9സലീം കുമാർകുഞ്ചുമോൻ
10അടൂർ പങ്കജംനാണി അമ്മ
11മോഹിനി[4]

ഗാനങ്ങൾ

[തിരുത്തുക]
നമ്പർ.ഗാനംആലാപനംരാഗം
1ദുഖ സ്വപ്‌നങ്ങളേ നിത്യ സത്യങ്ങളേബിജു നാരായണൻ
2ദുഃഖ സ്വപ്‌നങ്ങളേ നിത്യ സത്യങ്ങളേസംഗീത
3പൊന്നുഷ കന്യകേസംഗീത
4പൊൻവിളക്കേന്തുംകെ.ജെ. യേശുദാസ്
5തങ്കമണി താമരയായ്ബിജു നാരായണൻ, ചിത്ര അയ്യർ
6തിരുവാണിക്കാവുംസംഗീത

അവലംബം

[തിരുത്തുക]
  1. ↑ "കുടുംബവാർത്തകൾ (1998)". www.malayalachalachithram.com. Retrieved 2014-10-27.
  2. ↑ "കുടുംബവാർത്തകൾ (1998)". malayalasangeetham.info. Archived from the original on 2014-10-27. Retrieved 2014-10-27.
  3. ↑ "കുടുംബവാർത്തകൾ (1998)". spicyonion.com. Archived from the original on 2014-10-27. Retrieved 2014-10-27.
  4. ↑ "കുടുംബവാർത്തകൾ (1998)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. ↑ "കുടുംബവാർത്തകൾ (1998)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-27. Retrieved 2020-04-28.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുടുംബ_വാർത്തകൾ&oldid=4578622" എന്ന താളിൽനിന്ന് ശേഖരിച്ചത്