കുടുംബ കൃഷി
ദൃശ്യരൂപം
"കൂടുമ്പോൾ ഇമ്പമേകും കുടുംബത്തിൽ ഇമ്പമേറ്റും കൃഷി " കാർഷിക മേഖലയിലെ വിവിധങ്ങളായ പ്രവർത്തനങ്ങൾ വീട്ടുവളപ്പിൽ ,കുടുംബങ്ങളുടെ സഹായ സഹകരണത്തോടെ നടപ്പാക്കുന്ന കൃഷി രീതിയാണ് കുടുംബ കൃഷി. കൃഷിയിട വിസ്തീർണ പരിമിതിയും വീട്ടുവളപ്പുകളുടെ ബാഹുല്യവും ഉള്ള കേരളത്തിൽ കുടുംബ കൃഷിക്ക് സാധ്യതകൾ ഏറെയുണ്ട് .
കുടുംബകൃഷി നേട്ടങ്ങൾ :
[തിരുത്തുക]- നല്ല ഭക്ഷണം
- ശുദ്ധവായു
- ഭക്ഷ്യസുരക്ഷ
- ബന്ധങ്ങൾ ദൃഢതരം
- വ്യായാമം
- ആരോഗ്യം
- മാലിന്യ നിർമാർജ്ജനം
- വരുമാനാദായകം
കുടുംബകൃഷി -എങ്ങനെ?
[തിരുത്തുക]കുടുംബകൃഷി രണ്ടു തരത്തിലുണ്ട് .ഒന്ന് പറമ്പിലെ പുരയിട കൃഷിയും ,മറ്റൊന്ന് മട്ടുപ്പാവിലെ കൃഷിയും . വീട്ടു തൊടിയിലെ അടുക്കളത്തോട്ടം പുരയിടക്കൃഷിയിലെ ഏറ്റവും ലളിതമായ രീതിയാണ് അടുക്കളത്തോട്ട നിർമ്മാണവും പരിപാലനവും .നല്ല വെയിൽ ലഭിക്കുന്നിടത് ചീര,വഴുതന ,പാവൽ ,പടവലം ,വെള്ളരിവർഗ വിളകൾ ,പയർ ,ഫലവർഗങ്ങൾ തുടങ്ങിയവ വളർത്താം .തണലുള്ള ഇടങ്ങളിൽ ചേന ,ചെമ്പു ,കാന്താരി മുളക് തുടങ്ങിയവ നടാം .