Jump to content

കുടമാളൂർ അപ്പുക്കുട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുടമാളൂർ അപ്പുക്കുട്ടൻ

കഥകളി നടനും നൃത്താധ്യാപകനും ക്ഷേത്രകലകളുടെ ഉപാസകനുമായിരുന്നു കുടമാളൂർ അപ്പുക്കുട്ടൻ(മരണം :1 ജൂലൈ 2013). ഏഴ് ക്ഷേത്രകലാരൂപങ്ങളെ കോർത്തിണക്കി 'സപ്തകലാസംഗമം' എന്ന പേരിൽ രംഗത്തവതരിപ്പിച്ചത് ശ്രദ്ധിക്കപ്പെട്ടു. 2012 ൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

പ്രശസ്ത കഥകളി ഗായകനായ കോലപ്പള്ളിൽ കേശവപിള്ളയുടെ മകനാണ്. പതിനാറാം വയസ്സിൽ കളിയരങ്ങിലെത്തി. കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ ശിഷ്യഗണത്തിലെ പ്രധാനിയായിരുന്നു അപ്പുക്കുട്ടൻ. സ്ത്രീവേഷങ്ങളായിരുന്നു ഏറെയും അവതരിപ്പിച്ചത്.

‘വിജയനൃത്തരംഗ’മെന്ന സ്വന്തം കലാഗ്രൂപ്പ് വഴി നിരവധി നൃത്തനാടകങ്ങളും ബാലകളും രചിച്ച് ചിട്ടപ്പെടുത്തി അരങ്ങിലെത്തിച്ചു. ക്ഷേത്രകലകൾക്ക് വേണ്ടിമാത്രമായി ‘സപ്തകലാസംഗമ’മെന്ന കലാഗ്രൂപ്പും രൂപീകരിച്ചു പ്രവർത്തിച്ചു. ക്ഷേത്രകലകളായ സോപാന സംഗീതനൃത്തം, ചാക്യാർകൂത്ത്, ഓട്ടന്തുള്ളൽ, കുറത്തിയാട്ടം, മോഹിനിയാട്ടം, സർപ്പംപാട്ട്, കുചേലവൃത്തം കഥകളി എന്നിവക്കുവേണ്ടിയാണ് കലാസംഗമം രൂപവത്കരിച്ചത്. സപ്തനൃത്തങ്ങളുടെ മേഖലയിലെ പ്രവർത്തനത്തിനാണ് കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചത്.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ്(2012)
  • ആർട്സ് കൾച്ചറൽ മൂവ്മെൻറ് ഓഫ് ഇന്ത്യയുടെ കലാരത്ന അവാർഡ്
  • നാട്യശ്രീ അവാർഡ്
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ളാസിക്കൽ ഡാൻസ് ആൻഡ് മ്യൂസിക് അവാർഡ്

അവലംബം

[തിരുത്തുക]
  1. "AWARD". കേരള സംഗീത നാടക അക്കാദമി. Archived from the original on 2014-08-13. Retrieved 2013 ഓഗസ്റ്റ് 17. {{cite web}}: Check date values in: |accessdate= (help)
  2. "കുടമാളൂർ അപ്പുക്കുട്ടൻ ക്ഷേത്രകലകളെ പ്രാണനോട് ചേർത്തുപിടിച്ചയാൾ". മാധ്യമം. 2 ജൂലൈ 2013. Retrieved 2013 ഓഗസ്റ്റ് 17. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]