കുഞ്ഞോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ തൊണ്ടർനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കുഞ്ഞോം. വനാതിർത്തിയുള്ള മലമ്പ്രദേശമാണിത്.

കണ്ണവം വനമേഖലയിൽപെട്ട വിലങ്ങാട്, പാനോം, പന്നിപ്പാട് എന്നീ കാടുക‌ൾ കുഞ്ഞോമിന്റെ അതിർത്തികളാണ്. പടിഞ്ഞാറോട്ടൊഴുകുന്ന മാഹി പുഴയും കിഴക്കോട്ടൊഴുകുന്ന മാനന്തവാടി പുഴയും കുങ്കിച്ചിറയിൽ നിന്നാണ് ഉത്ഭവിക്കുന്നത്.[1]

ചരിത്രം[തിരുത്തുക]

ടിപ്പു സു‌ൽത്താന്റെ പടയോട്ടം, പഴശ്ശി രാജാവിന്റെ ഒളിപ്പോരാട്ടം എന്നിവ ഈ പ്രദേശത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. പഴശ്ശി രാജാവിനെ ഒറ്റുകൊടുത്ത സ്ഥലം എന്നു പറയപ്പെടുന്ന ഒറ്റുപാറ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വയനാട്ടിൽ ഇസ്ലാം മതം ആദ്യം എത്തിയത് ഇവിടെയാണ്.[1]

സമീപകാലത്ത് ഇവിടെ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തുകയുണ്ടായി.[2]

വിനോദസഞ്ചാരം[തിരുത്തുക]

  • കുങ്കിച്ചിറ ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
  • മാൻ വളർത്തൽ കേന്ദ്രം, പൈതൃക മ്യൂസിയം[3] എന്നിവ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
  • കുഞ്ഞോം ജുമാ മസ്ജിത്തിന് 330 വർഷത്തിൽ അധികം പഴക്കമുള്ളതായി ഊഹമുണ്ട്.[1]
  • മക്കി ബംഗ്ലാവിന്റെ അവശിഷ്ടങ്ങൾ[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 പി.കെ., അബ്ദുൾ അസീസ് (2013 നവംബർ 7). "ചരിത്രത്തിന്റെ കാട്ടുചേല ചുറ്റി കുഞ്ഞോം". ചന്ദ്രിക. മൂലതാളിൽ നിന്നും 2014 ഫെബ്രുവരി 2-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 2.
  2. [1], കുഞ്ഞോം കുങ്കിച്ചിറ വനത്തിനുള്ളിൽ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് തിരച്ചിൽ. 2013 സെപ്റ്റംബർ 25
  3. "പരിസ്ഥിതിക്ക് കോട്ടം തട്ടാതെ കുങ്കിച്ചിറ മ്യൂസിയം നിർമ്മാണം പൂർത്തിയാക്കും : മന്ത്രി". സിറാജ്. 2013 നവംബർ 30. മൂലതാളിൽ നിന്നും 2014 ഫെബ്രുവരി 2-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 2.
"https://ml.wikipedia.org/w/index.php?title=കുഞ്ഞോം&oldid=3334374" എന്ന താളിൽനിന്ന് ശേഖരിച്ചത്