Jump to content

കുഞ്ഞിരാമൻ പാലാട്ട് കണ്ടേത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഞ്ഞിരാമൻ പാലാട്ട് ചന്ദേത്ത്
പ്രമാണം:Kunhiraman Palath Candeth-.jpg
ലഫ്റ്റനന്റ് ജനറൽ കെ. പി. ചന്ദേത്ത്
ജനനം(1916-09-23)സെപ്റ്റംബർ 23, 1916
ഒറ്റപ്പാലം, മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
മരണംമേയ് 19, 2003(2003-05-19) (പ്രായം 86)
ദേശീയത ഇന്ത്യ
വിഭാഗം Indian Army
ജോലിക്കാലം1934-1973
പദവി ലഫ്റ്റനന്റ് ജനറൽ
യുദ്ധങ്ങൾരണ്ടാം ലോകമഹായുദ്ധം
1947 -ലെ ഇന്ത്യാ-പാക്കിസ്ഥൻ യുദ്ധം
ഓപ്പറേഷൻ വിജയ് (1961)
1965 -ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധം
1971 -ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധം
പുരസ്കാരങ്ങൾപദ്മ ഭൂഷൻ
പരമ വിശിഷ്ട സേവാ മെഡൽ
ബന്ധുക്കൾസർ സി. ശങ്കരൻ നായർ (Maternal Grandfather)
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (Paternal Grandfather)
മറ്റു തൊഴിലുകൾഭാരതീയ ജനതാ പാർട്ടി (BJP)

ഇന്ത്യൻ ആർമിയിലെ ഒരു ലെഫ്റ്റനന്റ് ജനറൽ ആയിരുന്നു കുഞ്ഞിരാമൻ പാലാട്ട് കണ്ടേത്ത് (Kunhiraman Palat Candeth). (23 ഒക്ടോബർ 1916 – 19 മെയ് 2003) മേജർ ജനറൽ കാൻഡത്ത് എന്നും അറിയപ്പെട്ടിരുന്നു. 1961 -ൽ മേജർ ജനറൽ ആയിരുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഗോവയിൽ നിന്നും പോർച്ചുഗീസുകാരെ തുരത്തിയത്. അതിനുശേഷം കുറച്ചുനാൾ അദ്ദേഹം ഗോവയുടെ ലഫ്റ്റനന്റ് ഗവർണർ ആയിരുന്നു. പിന്നീട് അദ്ദേഹം 1965 -ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധകാലത്ത് ഇന്ത്യൻ കരസേനാ ഉപമേധാവി ആവുകയും 1971 -ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിൽ പശ്ചിമ മേഖലയെ നയിക്കുകയും ചെയ്തു.

ആദ്യകാലജീവിതം

[തിരുത്തുക]

പഴയ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ ഒറ്റപ്പാലത്താണ് ജനനം. കോൺഗ്രസ് പ്രസിഡണ്ടായിരുന്ന സി. ശങ്കരൻ നായർ ഇദ്ദേഹത്തിന്റെ മുത്തച്ഛൻ ആയിരുന്നു.[1] പ്രസിദ്ധ എഴുത്തുകാരനായിരുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ കൊച്ചുമകനുമായിരുന്നു കുഞ്ഞിരാമൻ.

സൈനിക ജീവിതം

[തിരുത്തുക]

സ്വാതന്ത്ര്യത്തിനു മുൻപ്

[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹത്തെ 1936 -ൽ പശ്ചിമേഷ്യയിൽ റോയൽ ആർട്ടിലറിയിൽ നിയോഗിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു തൊട്ടു മുൻപ് അ‌ഫ്‌ഗാഗാനിസ്ഥാനിലെ നാടോടിവർഗ്ഗക്കാരെ എതിരിടാൻ ഉത്തരപശ്ചിമമേഖലയിൽ നിയോഗിച്ചു. ഇവിടുന്ന് കിട്ടിയ അനുഭവം പിന്നീട് അദ്ദേഹത്തിന് നാഗാലാന്റിലെ വിഘടനവാദികളെ നേരിടുമ്പോൾ ഉപകാരപ്പെട്ടു. 1945 -ൽ ബലൂചിസ്ഥാനിലെ ക്വെറ്റയിലുള്ള സൈനിക കോളേജിൽ പങ്കെടുത്തിട്ടുണ്ട്.

1947 -ൽ കാശ്മീരിൽ

[തിരുത്തുക]

ജമ്മു കാശ്മീരിൽ സ്വാതന്ത്ര്യാനന്തരം പാകിസ്താന്റെ പിന്തുണയോടെയുള്ള ഗോത്രവർഗ്ഗക്കാർ ആക്രമണം നടത്തി മൂന്നിലൊന്നോളം ഭാഗം കൈക്കലാക്കിയതിനുശേഷമാണ് കണ്ടേത്തിന്റെ നേതൃത്വത്തിലുള്ള ഒരു ആർട്ടിലറി റജിമെന്റടങ്ങുന്ന ഇന്ത്യൻ സേന അവരെ പിന്നോട്ടേക്ക് തിരിച്ചോടിച്ചത്. പിന്നീട് ഡൽഹിയിലെ കരസേനാ ആസ്ഥാനത്തെ ഡിറക്ടർ ജനറൽ ഓഫ് ആർട്ടിലറി ഉൾപ്പെടെ പല ഉയർന്ന സൈനികസ്ഥാനങ്ങളും കണ്ടേത്ത് കരസ്ഥമാക്കിയിട്ടുണ്ട്.

ഗോവയിൽ

[തിരുത്തുക]
പ്രധാന ലേഖനം: ഓപ്പറേഷൻ വിജയ് (1961)

1947 -ൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചശേഷം ഫ്രഞ്ചുകാർ 1954 - ലും ഇന്ത്യ വിട്ടെങ്കിലും പോർച്ചുഗീസുകാർ ഇന്ത്യ വിടാൻ വിസമ്മതിച്ചു. എത്രയൊക്കെ നയതന്ത്രപരമായ നീക്കങ്ങൾ നടത്തിയെങ്കിലും അവയൊക്കെ പരാജയപ്പെടുകയായിരുന്നു. ക്ഷമയറ്റ നെഹ്രു 1961 ഡിസംബർ 18 -ന് സൈനികനടപടിക്ക് അനുമതി നൽകി. കണ്ടേത്തിന്റെ നേതൃത്വത്തിലുള്ള 17 ഇൻഫൻണ്ട്രി കേവലം 36 മണിക്കൂറിനുള്ളിൽ ഗോവയിലെ പോർച്ചുഗീസ് ഭരണം അവസാനിപ്പിക്കുകയും ഗോവയിലെ ഭരണാധികാരിയായി നിയമിക്കപ്പെടുകയും ചെയ്തു. ആ സ്ഥാനത്ത് അദ്ദേഹം 1963 വരെ തുടരുകയും ചെയ്തു.

വടക്കുകിഴക്കൻ മേഖലയിൽ

[തിരുത്തുക]

1963 -ൽ ഗോവയിലെ ഭരണസ്ഥാനം ഒഴിഞ്ഞ കണ്ടേത്തിനെ പുതുതായി രൂപീകരിച്ച മൗണ്ടൻ ഡിവിഷൻ 8- ന്റെ നേതാവാക്കി നാഗാലാണ്ടിലെ പ്രശ്നബാധിതപ്രദേശത്തേക്ക് അയച്ചു. അവിടെ അദ്ദേഹത്തിനു വലിയ വിജയമുണ്ടാക്കാൻ കഴിഞ്ഞില്ല, ഇന്നും തീരാതെ ആ പ്രശ്നം അവശേഷിക്കുന്നു.

1971 -ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിൽ

[തിരുത്തുക]

ബംഗ്ലാദേശ് രൂപം കൊണ്ട 1971 -ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിൽ ഏറെ പ്രാധാന്യമുള്ള പടിഞ്ഞാറൻ മേഖലയിലെ കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ യുദ്ധത്തിന്റെ മേൽനോട്ടം കണ്ടേത്തിനായിരുന്നു.

അവാർഡുകൾ

[തിരുത്തുക]

പരമവിശിഷ്ടസേവാമെഡലും പദ്മഭൂഷനും കണ്ടേത്തിനു ലഭിച്ചിട്ടുണ്ട്.[2] അദ്ദേഹം 1990 -കളിൽ ബി.ജെ.പി.യിൽ ചേർന്നു. ജീവിതം മുഴുവനും അവിവാഹിതനായിക്കഴിഞ്ഞ ആളായിരുന്നു കുഞ്ഞിരാമൻ പാലാട്ട് കണ്ടേത്ത്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. C. Sankaran Nair By Kumara Padmanabha Sivasankara Menon p.138
  2. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]