കുഞ്ചൻ നമ്പ്യാർ സ്മാരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലെ പ്രതിമ

കേരള സർക്കാരിന്റെ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സാംസ്കാരികസ്ഥാപനമാണ് കുഞ്ചൻ നമ്പ്യാർ സ്മാരകം. അമ്പലപ്പുഴയിലാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ആക്ഷേപഹാസ്യക്കവിതകളുടെ ഉപജ്ഞാതാവ് എന്ന വിശേഷണമുള്ള കുഞ്ചൻ നമ്പ്യാരുടെ ഓർമ്മയ്ക്കായാണ് 1967 ൽ കേരള സർക്കാർ ഈ സ്ഥാപനം തുടങ്ങുന്നത്.[1]

പ്രവർത്തനങ്ങൾ[തിരുത്തുക]

കേരളത്തിന്റെ തനതുകലാരൂപങ്ങളുടെ പ്രചരണമാണ് കുഞ്ചൻ സ്മാരകത്തിന്റെ ലക്ഷ്യം. തുള്ളൽക്കലയിൽ പരിശീലനം നൽകിവരുന്നു. കുട്ടികൾക്കായി കോഴ്സുകളും മറ്റും നടത്തുന്നുമുണ്ട്. ഗവേഷണ വിഭാഗവും ഇതിനോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്നു.

ഇതും കാണുക[തിരുത്തുക]

കുഞ്ചൻ നമ്പ്യാർ സ്മൃതിമണ്ഡപം

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-05-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-08.