ഉള്ളടക്കത്തിലേക്ക് പോവുക

കുഞ്ചുക്കർത്താവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനനം1004 - മരണം 1072. ചെപ്പുള്ളി ദേശക്കാരനായ കർത്താവ് അമ്മാവനായ രാവുണ്ണിക്കാവിന്റെ ശിക്ഷണത്തിൽ കല്ലടിക്കോടൻ സമ്പ്രദായത്തിലഭ്യസിച്ചു. സ്വതസ്സിദ്ധമായ അഭിനയഅഭ്യാസബലം ചാതുരിക്കു പുറമേ, വേഷസൗഭാഗ്യം എന്നിവയെല്ലാം കർത്താവിൽ തികഞ്ഞിരുന്നു. പ്രസിദ്ധ വേഷങ്ങളുടെ കൂട്ടത്തിൽ, കോട്ടയം കഥകളിലെ ആദ്യവസാനങ്ങൾ, വിജയത്തിൽ രാവണൻ, ചെറിയ നരകാസുരൻ, ഇവയൊക്കെ എടുത്തു പറയേണ്ടതുണ്ട്. കുറെ കാലം മണ്ണിലേടത്തു നായരുടെ (കോഴിക്കോട്ട്) കളിയോഗത്തിൽ വന്നിരുന്നതല്ലാതെ മറെറാരു കഥകളിയോഗത്തിലും സ്ഥിരമായി നടന്നിട്ടില്ല. മധ്യവയസ്സിനുശേഷം അസ്ഥിരചിത്തനായി അലഞ്ഞു നടന്നിരുന്നുവെങ്കിലും ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള ബഹുമാനാദരങ്ങൾക്ക്ലേശവും കുറവുണ്ടായിരുന്നില്ല.

"https://ml.wikipedia.org/w/index.php?title=കുഞ്ചുക്കർത്താവ്&oldid=4565730" എന്ന താളിൽനിന്ന് ശേഖരിച്ചത്