കുകി ഗാൾമ്മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുകി ഗാൽമ്മൻ
Kuki Gallmann
ജനനം (1943-06-01) 1 ജൂൺ 1943  (80 വയസ്സ്)
തൊഴിൽഎഴുത്തുകാരി, പരിസ്ഥിതി പ്രവർത്തക
സജീവ കാലം1972-present
ജീവിതപങ്കാളി(കൾ)പൌലോ ഗാൾമ്മൻ

ഇറ്റലിയിൽ ജനിച്ച കെനിയൻ എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമാണ് കുകി ഗാൾമ്മൻ (ഇറ്റാലിയൻ ഉച്ചാരണം: [ˈkuː.ki gaːlˈman]). 1943 ജൂൺ ഒന്നിന് ഇറ്റലിയിലെ ട്രെവിസോയിൽ ജനിച്ച ഗാൾമ്മൻ 1972 ൽ ഭർത്താവിനും മകനുമൊപ്പം കെനിയയിലേക്ക് താമസം മാറി. അവിടെ അവർ ഗ്രേറ്റ് റിഫ്റ്റ് വാലിയിൽ 98000 ഏക്ര മേച്ചിൽപ്രദേശം ഏറ്റെടുക്കുകയും പിന്നീട് അതൊരു സംരക്ഷിതപ്രദേശമായി മാറ്റുകയും ചെയ്തു. അതിനുശേഷം ഏതാനും വർഷങ്ങൾക്കുള്ളിൽ ഗാൾമ്മൻറെ ഭർത്താവും മകനും അപകടത്തിൽ കൊല്ലപ്പെടുകയുണ്ടായി. കെനിയയിൽ തന്നെ തുടർന്ന് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തീരുമാനിച്ച ഗാൾമ്മൻ കെനിയൻ പൗരത്വം സ്വീകരിച്ചു. ആഫ്രിക്കൻ ജനങ്ങളെ പ്രകൃതിയുമായി ഇണങ്ങി ജീവുക്കുന്നതിനും ദാരിദ്ര്യനിർമ്മാർജ്ജനം, പുനരുദ്ധാരണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ജൈവവൈവിധ്യ ഗവേഷണങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗാൾമ്മൻ മെമ്മോറിയൽ ഫൌണ്ടേഷൻ എന്ന പ്രസ്ഥാനം സ്ഥാപിച്ചു.

ഗാൾമ്മൻറെ അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിൽ അഞ്ചും ആഗോളതലത്തിൽ ബെസ്റ്റ് സെല്ലർ ആയിരിന്നു. ആദ്യ കൃതിയായ ഗാൾമ്മൻറെ ആത്മകഥ ഞാൻ സ്വപ്നം കണ്ട ആഫ്രിക്ക (I Dreamed Of Africa) അതെ പേരിൽ തന്നെ ഹോളിവുഡ് സിനിമയായി.

2017 ൽ ലോക പുസ്തകദിനമായ ഏപ്രിൽ 23 ന് തൻറെ മേച്ചിൽപ്രദേശത്ത്‌ വച്ച് ഗാൾമ്മന് അജ്ഞാതരുടെ വെടിയേറ്റു.[1]

കൃതികൾ[തിരുത്തുക]

ബഹുമതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. The Hindu daily, 24.04.2017, Page:18
"https://ml.wikipedia.org/w/index.php?title=കുകി_ഗാൾമ്മൻ&oldid=3780981" എന്ന താളിൽനിന്ന് ശേഖരിച്ചത്