ഉള്ളടക്കത്തിലേക്ക് പോവുക

കീർത്തി വർധൻ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കീർത്തി വർധൻ സിംഗ്
സിംഗ് 2024-ൽ
കേന്ദ്ര വിദേശകാര്യ സഹമന്ത്രി
പദവിയിൽ
പദവിയിൽ
11 June 2024
രാഷ്ട്രപതിദ്രൗപതി മുർമു
പ്രധാനമന്ത്രിനരേന്ദ്ര മോദി
മന്ത്രിഎസ് ജയ്ശങ്കർ
Vice Presidentജഗ്ദീപ് ധൻഖർ
മുൻഗാമിവി മുരളീധരൻ
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി
പദവിയിൽ
പദവിയിൽ
11 ജൂൺ 2024
രാഷ്ട്രപതിദ്രൗപതി മുർമു
പ്രധാനമന്ത്രിനരേന്ദ്ര മോദി
മന്ത്രിഭുപേന്ദർ യാദവ്
Vice Presidentജഗ്ദീപ് ധൻഖർ
മുൻഗാമിഅശ്വിനി കുമാർ ചൗബെ
Member of Parliament, Lok Sabha
പദവിയിൽ
പദവിയിൽ
16 മെയ് 2014
മുൻഗാമിബേനി പ്രസാദ് വർമ്മ
മണ്ഡലംഗോണ്ട, ഉത്തർപ്രദേശ്}
പദവിയിൽ
22 മെയ് 2004 – 17 മെയ് 2009
മുൻഗാമിബ്രിജ് ഭൂഷൺ ശരൺ സിംഗ്
പിൻഗാമിബേനി പ്രസാദ് വർമ്മ
മണ്ഡലംഗോണ്ട, ഉത്തർപ്രദേശ്}
പദവിയിൽ
1998–1999
മുൻഗാമികേത്കി ദേവി സിംഗ്
പിൻഗാമിബ്രിജ് ഭൂഷൺ ശരൺ സിംഗ്
മണ്ഡലംഗോണ്ട, ഉത്തർപ്രദേശ്}
വ്യക്തിഗത വിവരങ്ങൾ
ജനനം (1966-03-01) 1 മാർച്ച് 1966 (age 59) വയസ്സ്)
ലഖ്‌നൗ, ഉത്തർപ്രദേശ്, ഇന്ത്യ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി (2014–തുടരുന്നു)
മറ്റ് രാഷ്ട്രീയ
അംഗത്വം
സമാജ്‌വാദി പാർട്ടി (1998–2009,2012-2014) ബഹുജൻ സമാജ് പാർട്ടി (2009-2012)
പങ്കാളി
കുൻവരാണി മധുശ്രീ സിംഗ്
(m. 2002)
കുട്ടികൾ1
മാതാപിതാക്കൾ(s)രാജ ആനന്ദ് സിംഗ് (അച്ഛൻ)
വീണ സിംഗ് (അമ്മ)
വസതി(s)23, B.R. മേത്ത ലെയ്ൻ, ന്യൂഡൽഹി, ഡൽഹി, ഇന്ത്യ - 110 001
അൽമ മേറ്റർലഖ്‌നൗ സർവകലാശാല
ജോലി
ഫലകം:Infobox pretender
As of 17 സെപ്റ്റംബർ, 2006
ഉറവിടം: [1]

കീർത്തി വർധൻ സിംഗ് (ജനനംഃ 1 മാർച്ച് 1966) ഉത്തർപ്രദേശ് സംസ്ഥാനത്തു നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ്. മൂന്നാം മോദി സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്ടിക്കുന്ന അദ്ദേഹം അഞ്ചാം തവണയും ഗോണ്ട നിയോജകമണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമാണ്. മങ്കാപൂരിലെ മുൻ രാജഭരണാധികാരികളുമായി ബന്ധമുള്ള അദ്ദേഹം പ്രാദേശികമായി രാജാ ഭയ്യ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്.[1]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

ഉത്തർപ്രദേശിലെ ഗോണ്ട മണ്ഡലത്തിൽ നിന്നുള്ള സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയായി 12,14 ലോക്സഭകളിൽ അദ്ദേഹം അംഗമായിരുന്നു. 2014 മാർച്ചിൽ അദ്ദേഹം സമാദജ്വാദി പാർട്ടിയിൽനിന്ന് രാജിവച്ച് ഭാരതീയ ജനതാ പാർട്ടി ചേരുകയും 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ഗോണ്ടയിൽ നിന്ന് മത്സരിച്ച് 16,17 ലോക്സഭകളിൽ അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഒരു പരിസ്ഥിതി പ്രവർത്തകനായാണ് സിംഗ് അറിയപ്പെടുന്നത്. 2018 ജൂലൈയിൽ, തന്റെ നിയോജകമണ്ഡലത്തിലെ സംഘങ്ങൾ അനധികൃതമായി മണൽ ഖനനം നടത്തിയതുമായി ബന്ധപ്പെട്ട ഗ്രീൻ ട്രൈബ്യൂണലിൽ ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം ഒരു കേസ് ഫയൽ ചെയ്ത് വിജയിച്ചു.[2]

2024-ൽ, നിർണായകമായ 18-ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ഗോണ്ടയിൽ നിന്ന് പാർലമെന്റ് അംഗമായി അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആ ദുഷ്‌കരമായ തിരഞ്ഞെടുപ്പ കാലയളവിൽ ഉത്തർപ്രദേശിൽനിന്ന് വിജയിച്ച 33 ബിജെപി എംപിമാരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യാ സഖ്യം സ്ഥാനാർത്ഥി ശ്രേയ വർമ്മയെ (എസ്പി) 46222 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ആ മാസം അവസാനം, പരിസ്ഥിതി, വനം മന്ത്രാലയത്തിലും വിദേശകാര്യ മന്ത്രാലയത്തിലും ജൂനിയർ മന്ത്രിയായി അദ്ദേഹം അധികാരമേറ്റെടുത്തു.

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സഹമന്ത്രിയായി ചുമതലയേറ്റ സിംഗ്.

ആദ്യകാലം

[തിരുത്തുക]

1966 മാർച്ച് 1ന് മൻകാപൂർ താലൂക്ദാറിലെ രാജാ ആനന്ദ് സിംഗിന്റെയും അദ്ദേഹത്തിന്റെ ഭാര്യ വീണ സിംഗിന്റെയും മകനായി അദ്ദേഹം ജനിച്ചു.

ജിയോളജി മേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം ലക്നൌ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസ് (എം. എസ്. സി.) ബിരുദം നേടിയശേഷം, അവിടെനിന്ന് അദ്ദേഹം ജിയോളജിക്കൽ സയൻസിൽ വൈദഗ്ദ്ധ്യം നേടി.

2002 നവംബർ 16ന് കീർത്തി വർധൻ സിംഗ് മധുശ്രീ സിംഗിനെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് 2006 നവംബർ 10ന് ജനിച്ച കുൻവർ ജയ് വർധൻ സിംഗ് എന്ന മകനുണ്ട്. ഒരു കുടുംബമെന്ന നിലയിൽ അവർ വിവിധ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. Mankapur - History and Genealogy Archived 14 ഒക്ടോബർ 2008 at the Wayback Machine Queensland University
  2. "Archived copy" (PDF). www.aipasecretariat.org. Archived from the original (PDF) on 13 October 2018. Retrieved 14 January 2022.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=കീർത്തി_വർധൻ_സിംഗ്&oldid=4561113" എന്ന താളിൽനിന്ന് ശേഖരിച്ചത്