ഉള്ളടക്കത്തിലേക്ക് പോവുക

കീർത്തിദാ ബ്രഹ്മഭട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുജറാത്തി ഭാഷയിലെ ശ്രദ്ധേയയായ കവയിത്രിയും എഴുത്തുകാരിയുമാണ് കീർത്തിദാ ബ്രഹ്മഭട്ട്. ടിൻചക് എന്ന കുട്ടികൾക്കായുള്ള കവിതാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാർ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

1958 ജൂൺ 17-ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ചു. അവർ ഇക്കണോമിക്സിൽ ബി.എ., എൽ.എൽ.ബി. (സ്പെഷ്യൽ) കൂടാതെ ഹിന്ദിയിൽ കോവിഡ് (KOVID) യോഗ്യതയും നേടിയിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും അവർക്കു നല്ല പ്രാവീണ്യമുണ്ട്. ഗുജറാത്ത് സർക്കാരിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചു. 2000-ാം വർഷം മുതൽ അവർ എഴുത്തിൽ സജീവമാണ്. ഇതുവരെ അവർ 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ 11 കവിതാസമാഹാരങ്ങളും ഒരു ചെറുകഥാസമാഹാരവും ഉൾപ്പെടുന്നു. അവരുടെ ശ്രദ്ധേയമായ കൃതികളിൽ തംകേ താര, പൻചിലദാൻ, ചക്കിബേനു മോത്തി എന്നിവ ഉൾപ്പെടുന്നു.[1]

കൃതികൾ

[തിരുത്തുക]
  • തംകേ താര,
  • പൻചിലദാൻ,
  • ചക്കിബേനു മോത്തി

ടിൻചക്

[തിരുത്തുക]

ടിൻചക് എന്ന കാവ്യസമാഹാരത്തിലെ കവിതകൾ കുട്ടികളുടെ സ്വഭാവം, കല്പനാശക്തി, കൗതുകം, സ്വപ്നങ്ങൾ, അത്ഭുതം, കളികൾ, ബന്ധങ്ങൾ, കുടുംബബന്ധം, പ്രകൃതി എന്നിവയുൾപ്പെടെയുള്ള നിരവധി വിഷയങ്ങളെ ഈ കവിതകൾ അന്വേഷിക്കുന്നു. മൃഗങ്ങളോടും പക്ഷികളോടും കുട്ടികൾക്ക് ഉണ്ടാകുന്ന അടുപ്പവും ഈ കവിതകളിൽ പ്രതിഫലിക്കുന്നു. കല്പനാശക്തിയും ശാസ്ത്രീയ സമീപനവും ചേർന്ന ഈ കവിതാസമാഹാരം യുവ വായനക്കാർക്ക് മികച്ച വായനാനുഭവമാണ് നൽകുന്നത്.

അതോടൊപ്പം റോബോട്ടുകൾ, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ആധുനിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട കുട്ടികളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ഈ കവിതകളിൽ അവതരിപ്പിക്കുന്നു. ഭൂരിഭാഗം കവിതകളും ലാളിത്യവും സംഗീതാത്മകതയും ഉള്ളതിനാൽ കുട്ടികൾക്ക് എളുപ്പത്തിൽ പാടാവുന്നതാണ്.[2]</ref>

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ബാല സാഹിത്യ പുരസ്കാർ[3]
  • ഗുജറാത്ത് സാഹിത്യ അക്കാദമി അവാർഡ് (ആറു തവണ)
  • അഞ്ജു നർശി പരിതോഷിക് (രണ്ടുതവണ)
  • ഗുജറാത്ത് സാഹിത്യ പരിഷദ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അവരെ ആദരിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. https://timesofindia.indiatimes.com/city/ahmedabad/gujarati-childrens-poet-kirtida-brahmbhatt-receives-bal-sahitya-award/articleshow/121938422.cms
  2. <ref>https://timesofindia.indiatimes.com/city/ahmedabad/gujarati-childrens-poet-kirtida-brahmbhatt-receives-bal-sahitya-award/articleshow/121938422.cms
  3. https://ia600504.us.archive.org/2/items/press-release-on-15-november-2025-english-hindi-0/Press_Release_on_15_November_2025_English_Hindi_0.pdf
"https://ml.wikipedia.org/w/index.php?title=കീർത്തിദാ_ബ്രഹ്മഭട്ട്&oldid=4606149" എന്ന താളിൽനിന്ന് ശേഖരിച്ചത്