കീലിംഗ് കർവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


1958 മുതൽ 2020 വരെയുള്ള അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ (CO2) സാന്ദ്രതകാണിക്കുന്ന ഗ്രാഫ്

1950 മുതൽ ഭൂമിയുടെ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ സാന്ദ്രതയുടെ വ്യതിയാനം അളന്നു തിട്ടപ്പെടുത്തിയ ഗ്രാഫിനെയാണ് കീലിംഗ് കർവ് എന്നു വിളിക്കുന്നത്. ഹവായിയിലെ മൗന ലോവ പരീക്ഷണശാലയിൽ നടക്കുന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളിലെ അളവുകൾ ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. ചാൾസ് ഡേവിഡ് കീലിംഗിന്റെ നേതൃത്ത്വത്തിൽ ആണ് ഇതു തുടങ്ങിയത്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ സാന്ദ്രതയിൽ വലിയ അളവിലുള്ള വർദ്ധനയാണ് ഉണ്ടാവുന്നതെന്ന് ഇതിൽ നിന്നും മനസ്സിലാവുന്നുണ്ട്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ വർദ്ധന ജനശ്രദ്ധയിൽ എത്താൽ ഈ പഠനങ്ങൾ വളരെ സഹായിച്ചു എന്നു പല ശാസ്ത്രജ്ഞരും കരുതുന്നു.[1]

കീലിംഗ് ആണ് ആദ്യമായി തുടർച്ചയായി കൃത്യമായ ഇടവേളകളിൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവിനെക്കുറിച്ച് പഠനം തുടങ്ങിയത്. 1958 മുതൽ അദ്ദേഹം ദക്ഷിണധ്രുവത്തിലും ഹവായിയിലും പഠനങ്ങൾ നടത്തി വന്നു.[2]

Atmospheric CO2 concentration, April 13, 2015, Scripps Institution of Oceanography, UC San Diego

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Briggs, Helen (December 1, 2007). "50 years on: The Keeling Curve legacy". BBC News.
  2. Rose Kahele (October–November 2007). "Behind the Inconvenient Truth". Hana Hou! vol. 10, No. 5.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കീലിംഗ്_കർവ്&oldid=3465018" എന്ന താളിൽനിന്ന് ശേഖരിച്ചത്