കീമോട്രോപിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


രാസപ്രേരകശക്തി (chemical stimulus)കൾക്ക് അനുസരണമായുള്ള സസ്യാഗ്രങ്ങളുടെയോ ബാക്റ്റീരിയകളുടേയോ വളർച്ചയെ കീമോട്രോപിസം (Chemo-tropism) അഥവാ രാസപ്രേരിതചലനം എന്നു വിളിക്കുന്നു. ജീവികളുടെ ശരീരത്തിലുണ്ടാകുന്നതും ശരീരത്തിനു പുറത്ത് ഉണ്ടാകുന്നതുമായ രാസപ്രേരകശക്തികൾ കീമോട്രോപിസത്തിനു കാരണമാകാറുണ്ട്. ശരീരഭാഗങ്ങളുടെ വളർച്ച രാസപ്രേരകശക്തികളുടെ ഉത്തേജകത്തിനു നേരെയാണെങ്കിൽ അതിനെ "പോസിറ്റിവ് കീമോട്രോപിസം" അഥവാ "അനുകൂല രാസപ്രേരിതചലനം" എന്നു വിളിക്കുന്നു. എന്നാൽ  ജീവികളുടെ വളർച്ച രാസപ്രേരകശക്തികളുടെ ഉത്തേജകത്തിനു വിപരീതമായിട്ടാണെങ്കിൽ അതിനെ "നെഗറ്റീവ് കീമോട്രോപിസം" എന്നും വിളിക്കുന്നു.

അണ്ഡാശയം പുറത്തുവിടുന്ന രാസവസ്തു പരാഗരേണുക്കളിൽ ഒരു അനുകൂല രാസപ്രേരിതചലനത്തിനു കാരണമാകുകയും പരാഗനാളി അണ്ഡകോശങ്ങൾക്കു നേരെ വളരുകയും പരാഗങ്ങൾ അണ്ഡാശയത്തിൽ എത്തുകയും ബീജസങ്കലനം നടക്കുകയും ചെയ്യുന്നു.

രാസവസ്തുക്കൾക്ക് അനുകൂലമായും പ്രതികൂലമായും വളരുന്ന ഒരു സസ്യഭാഗമാണ് വേര്. സസ്യവളർച്ചയ്ക്ക് ആവശ്യമായ ധാതുക്കൾക്കു നേരെ വളർന്ന് അവ ആഗീരണം ചെയ്യുന്നു. ഇവിടെ പോസിറ്റിവ് കീമോട്രോപിസം പ്രകടമാക്കുന്ന വേര് ആസിഡ് പോലുള്ള ചെടികളുടെ വളർച്ചയെ പ്രതികൂലമായിബാധിക്കുന്നതിനാൽ നെഗറ്റീവ് കീമോട്രോപിസം പ്രകടമാക്കി ചെടികളെ സംരക്ഷിക്കാറുമുണ്ട്. [1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. C. Newcombe, Frederick; L. Rhodes, Anna (1904). "Chemotropism of Roots". Botanical Gazette. 37 (1): 22–35. ശേഖരിച്ചത് 23 ഒക്ടോബർ 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കീമോട്രോപിസം&oldid=2417047" എന്ന താളിൽനിന്ന് ശേഖരിച്ചത്