കീട-ദംശന മസ്തിഷ്കവീക്ക പ്രതിരോധ വാക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കീട-ദംശന മസ്തിഷ്കവീക്ക പ്രതിരോധ വാക്സിൻ
Vaccine description
Target diseaseTick-borne encephalitis virus
TypeKilled/Inactivated
Identifiers
ATC codeJ07BA01 (WHO)
ChemSpidernone
 ☒NcheckY (what is this?)  (verify)

ഒരുതരം ചെള്ളിന്റെ (കീടം) ദംശനത്തിൽ നിന്നും ഉളവാകുന്ന മസ്ത്ക്ഷവീക്കത്തിൽ നിന്നും സംരക്ഷിക്കുന്ന പ്രതിരോധമരുന്നാണു TBE വാക്സിൻ. മധ്യ-കിഴക്കൻ യൂറോപ്പിലും, വടക്കേഷ്യൻ രാജ്യങ്ങളിലും സാധാരണയായി ഈ ജ്വരം കണ്ടുവരുന്നു. ഈ പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടുള്ള 87% പേർക്കും രോഗപ്രതിരോധശക്തി കൈവന്നിട്ടുണ്ട്.[1] കീടത്തിന്റെ ദംശനം ഏറ്റതിനു ശേഷം ഈ വാക്സിൻ എടുക്കന്നതു കൊണ്ട് പ്രയോജനമില്ല. പേശിയിലാണു ഈ കുത്തിവെപ്പ് എടുക്കുന്നത്.[2]

ഈ ജ്വരം പിടിപ്പെടാൻ സാദധ്യതയുള്ള പ്രദേശങ്ങളിൽ എല്ലാവരും തന്നെ പ്രതിരോധകുത്തിവെപ്പ് എടുക്കുവാൻ WHO ശിപാർശ ചെയ്യുന്നു. അസുഖത്തെ പ്രതിരോധിക്കാൻ കഴിവില്ലാത്തവർക്കും ഈ പ്രതിരോധകുത്തിവെപ്പ് നിർദ്ദേശിക്കപെടുന്നു. പൊതുവെ മൂന്ന് ഡോസ് ആണു നൽകുന്നതു. പിന്നീടുള്ള മൂന്ന് മുതൽ അഞ്ച് വർഷം വരെ കൂടുതലായ ഡോസുകൾ നൽകുന്നത് ഏറെ ഫലം ചെയ്യും. വാസിന്റെ സ്വഭാവം അനുസരിച്ച് ഒരു വയസ്സ് കഴിഞ്ഞവർക്കും, മൂന്ന വയസ്സ് കഴിഞ്ഞവർക്കും ഈ പ്രതിരോധകുത്തിവെപ്പ് നൽകാവുന്നതാണു.

ആപത്കരമായ പാർശ്വഫലങ്ങളില്ലാത്ത പ്രതിരോധമരുന്നാണിത്. ലഘുവായ പാർശ്വഫലമായി പനിയും, കുത്തിവെപ്പ് എടുക്കുന്ന ഭാഗത്ത് ചുവന്ന തടിപ്പും, വേദനയും വിരളമായി കാണാറുണ്ട്. ഗർബ്ഭാവസ്ഥയിലും ഈ പ്രതിരോധമരുന്ന് സ്വീകരിക്കാവുന്നതാണു.

അവലംബം[തിരുത്തുക]

  1. Demicheli V, Debalini MG, Rivetti A (2009).
  2. "Vaccines against tick-borne encephalitis: WHO position paper" (PDF). Releve epidemiologique hebdomadaire / Section d'hygiene du Secretariat de la Societe des Nations = Weekly epidemiological record / Health Section of the Secretariat of the League of Nations. 86 (24): 241–56. 10 June 2011. PMID 21661276.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]