കിർച്ചോഫ് നിയമങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആമുഖം[തിരുത്തുക]

ഒരു വൈദ്യുത സർക്യൂട്ടിലെ സ്രോതസ്സുമായി ബന്ധിപ്പിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങൾ ചേർന്നുണ്ടാവുന്ന അടഞ്ഞ പാതയെ ലൂപ് എന്നു വിളിക്കുന്നു. വൈദ്യുതി, അതിന്റെ സ്രോതസ്സിൽ നിന്നും പ്രവഹിച്ച് ഈ ലൂപ്പിലൂടെ സഞ്ചരിച്ച് സ്രോതസ്സിൽ തന്നെ എത്തിച്ചേരുന്നു.ഒരു വൈദ്യുത സർക്യൂട്ടിലെ വിവിധ ഉപകരണങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്ന ബിന്ദുവിനെ നോഡ് എന്നു വിളിക്കുന്നു.

ഒരു വൈദ്യുത സർക്യൂട്ടിലെ വൈദ്യുത പ്രവാഹത്തെയും വോൾട്ടതയേയും പ്രതിപാദിക്കുന്ന നിയമങ്ങളാണ് കിർച്ചോഫ് നിയമങ്ങൾ. പ്രധാനമായും രണ്ട് നിയമങ്ങളാണുള്ളത്.

  1. കിർച്ചോഫ് കറന്റ് നിയമം
  2. കിർച്ചോഫ് വോൾട്ടേജ് നിയമം

കിർച്ചോഫ് കറന്റ് നിയമം[തിരുത്തുക]

ഒരു വൈദ്യുത സർക്യൂട്ടിലെ വിവിധ ഉപകരണങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്ന ബിന്ദുവിലേക്കു പ്രവഹിക്കുന്ന വൈദ്യുതിയുടെ ആകെ തുകയും, ആ ബിന്ദുവിൽ നിന്നും പുറത്തേക്കൊഴുകുന്ന വൈദ്യുതിയുടെ ആകെ തുകയും തുല്യമയിരിക്കും.

കിർച്ചോഫ് വോൾട്ടേജ് നിയമം[തിരുത്തുക]

ഒരു വൈദ്യുത സ്രോതസ്സിന്റെ വോൾട്ടതയും, ലൂപ്പിലുള്ള ഉപകരണങ്ങളിൽ പ്രത്യക്ഷമാകുന്ന വോൾട്ടതകളുടെ തുകയും തുല്യമായിരിക്കും.

"https://ml.wikipedia.org/w/index.php?title=കിർച്ചോഫ്_നിയമങ്ങൾ&oldid=1934869" എന്ന താളിൽനിന്ന് ശേഖരിച്ചത്