കിസാൻ വികാസ് പത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യാ ഗവൺമെന്റ് ആവിഷ്കരിച്ച സമ്പാദ്യപദ്ധതികളിലൊന്നാണ് കിസാൻ വികാസ് പത്ര. എട്ടുവർഷവും ഏഴ് മാസവും കൊണ്ട് നിക്ഷേപത്തുക ഇരട്ടിയായി തിരിച്ചുകിട്ടുന്ന ആകർഷകമായ നിക്ഷേപപദ്ധതിയാണിത്. [1] കേന്ദ്രസർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് സ്മാൾ സേവിംഗ്സ് പോസ്റ്റ് ഓഫീസുകളിലൂടെ സേവിംഗ്സ് ബോണ്ടുകളായി വിറ്റഴിക്കപ്പെടുന്ന ഇവ രാജ്യത്തെ എല്ലാ പൗരൻമാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്നതാണ്. രണ്ടര വർഷത്തിനകം നിക്ഷേപത്തുകയും അതിന്റെ അതുവരെയുള്ള പലിശയും തിരിച്ചുനേടാവുന്നതാണ്.

പോസ്റ്റോഫീസിൽ നിന്ന് ലഭിക്കുന്ന ഫോം പൂരിപ്പിച്ച് നിക്ഷേപത്തുക പണമായോ ഡി.ഡിയായോ ചെക്കായോ സ്വന്തം ഫോട്ടോഗ്രാഫിനൊപ്പം നൽകാം. നിക്ഷേപകന്റെ പേരും തീയതിയും മെച്യുരിറ്റി തീയതിയും ഉൾപ്പെടുത്തപ്പെട്ട സാക്ഷ്യപത്രം പോസ്റ്റോഫീസിൽ നിന്ന് ലഭിക്കും. എന്നാൽ കമ്പനികൾക്കോ എൻ.ആർ.ഐയ്ക്കോ ഹിന്ദു കൂട്ടുകുടുംബതിനോ ഈസേവനം ലഭ്യമല്ല.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-23. Retrieved 2013-04-09.
"https://ml.wikipedia.org/w/index.php?title=കിസാൻ_വികാസ്_പത്ര&oldid=3953112" എന്ന താളിൽനിന്ന് ശേഖരിച്ചത്