കിഷോരി ലാൽ
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനും (ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനിലും (എച്ച്എസ്എആർഎ) പ്രവർത്തിച്ചിരുന്ന[1]പഞ്ചാബിൽ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനിയാണ് കിഷോരി ലാൽ (ജനനം 1912 ജൂലൈ 11, 1990).
ആദ്യകാലം
[തിരുത്തുക]പഞ്ചാബിലെ ഹൊഷിയാർപുർ ജില്ലയിലെ ധരംപുർ ഗ്രാമത്തിൽ തെഹ്സിൽ ദസൂയയിൽ ജനിച്ചു.[2] ഈ ഗ്രാമം 31.880761 ° N 75.914580 ° E സ്ഥിതി ചെയ്യുന്നു - സോള സിംഗി ശ്രേണിയിലെ തെക്ക് പടിഞ്ഞാറൻ ചരിവുകളിൽ സ്ഥിതി ചെയ്യുന്നു. ധർമ്മപുരിലെ പ്രാഥമികവിദ്യാഭ്യാസത്തിൽ പഠിച്ച അദ്ദേഹം പിന്നീട് പാകിസ്താനിലെ ക്വാട്ട (Quetta) യിൽ താമസം മാറ്റി. അവിടെ പിതാവ് ഒരു സംസ്കൃത ഗുരുവായി ജോലിചെയ്തു.ക്വാട്ടയിൽ മെട്രിക്കുലേഷൻ പൂർത്തിയായ ശേഷം, ലാഹോറിലെ ഡി എ വി കോളെജിൽ ഉന്നത പഠനത്തിന് ചേർന്നു[2].
രാഷ്ട്രീയ ജീവിതം
[തിരുത്തുക]അദ്ദേഹത്തിന്റെ അച്ഛനും മൂന്നു മുതിർന്ന സഹോദരന്മാരും ഇന്ത്യൻ ദേശീയതയുടെ വക്താക്കളായിരുന്നു. 1928-ൽ കിഷോർ ലാൽ നൗജവാൻ ഭാരത സഭയിൽ ചേർന്നു. ഇത് ഭഗത് സിങ്ങിനെ നേരിട്ട് ബന്ധപ്പെടാൻ അവസരം നൽകി[2].യുവാക്കൾക്കിടയിൽ വിപ്ലവകരമായ ആശയങ്ങൾ പ്രചരിപ്പിക്കുകയും ഇന്ത്യൻ സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിന് അവരെ തയ്യാറാക്കുകയും ചെയ്തു.
ലാഹോറിലെ 69 കാശ്മീരി കെട്ടിടത്തിൽ കിഷോരിലാൽ എച്ച് എസ് ആർ എ ബോംബ് നിർമ്മാണ യൂണിറ്റിൽ പ്രവർത്തിച്ചുവരികയായിരുന്നു. 1929 ഏപ്രിൽ 15 ന് സുഖ്ദേവ് താപ്പറുമായി ഇദ്ദേഹം അറസ്റ്റിലായിരുന്നു[3].ജയിലിൽ കഴിയുകയായിരുന്ന ലാൽ, HSRA അംഗങ്ങളുടെ ചരിത്രപരമായ നിരാഹാര സമരത്തിൽ പങ്കെടുത്തു.1929 ലെ ലാഹോർ ഗൂഢാലോചന കേസ് വിചാരണയുടെ അവസാനഘട്ടത്തിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിക്കൊല്ലാൻ വിധിച്ചു.കിഷോരി ലാൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.ലാഹോർ, മുൾട്ടൻ, മോണ്ട്ഗോമറി എന്നീ ജയിലുകളിലായി 18 വർഷത്തെ തടവുശിക്ഷ വിധിച്ചു[2].തന്റെ വിപ്ലവം സ്വഭാവം കാരണം അഞ്ചു വർഷത്തോളം ഓരോ ജയിലിൽ അദ്ദേഹം ചെലവഴിച്ചു.
ജയിലിലായിരിക്കുമ്പോൾ, അദ്ദേഹം പല കമ്യൂണിസ്റ്റുകാരുമായി സമ്പർക്കം പുലർത്തി, മാർക്സിസ്റ്റ് സാഹിത്യങ്ങൾ വായിക്കാൻ തുടങ്ങി. ഈ സ്വാധീനത്തിൻ കീഴിൽ അദ്ദേഹത്തിന്റെ ലോകവീക്ഷണം ഒരു മാറ്റത്തിന് വിധേയമായി. 1936 ൽ അദ്ദേഹം ജയിലിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു. 1942 ൽ കമ്യൂണിസ്റ്റ് പാർടി അംഗമായി രജിസ്റ്റർ ചെയ്യപ്പെട്ടു.[4]
1946 ൽ ജയിൽ മോചിതനായ ശേഷം അദ്ദേഹം ട്രേഡ് യൂണിയൻ മുന്നണിയിൽ പ്രവർത്തിക്കമെന്ന് പാർട്ടി നിർദ്ദേശം നൽകി. 1948 ൽ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ (എഐടിയുസി) പഞ്ചാബ് യൂണിറ്റ് പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1948 ജനുവരിയിൽ ഇൻഡ്യൻ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പഞ്ചാബി വിഭാഗത്തിലെ 1500 അംഗങ്ങൾ (കിഷോർ ലാൽ) ലാൽ കമ്യൂണിസ്റ്റ് പാർട്ടി ഹിന്ദ് യൂണിയൻ സ്ഥാപിച്ചു. പഞ്ചാബിലെ പി.ഇ.പി.എസ്.യു മേഖലയിൽ ഈ പാർടി ഉശിരൻ കാർഷിക സമരം നടത്തി. ഏകദേശം നാലു വർഷത്തിനു ശേഷം 1952 ജൂലൈയിൽ ലാൽ കമ്യൂണിസ്റ്റ് പാർടി അതിന്റെ മാത്യ സംഘടനയുമായി വീണ്ടും ചേർന്നു.[5]
പോർച്ചുഗീസുകാരുടെ നിയന്ത്രണത്തിലായിരുന്ന ഗോവയുടെ വിമോചനത്തിനായി 1952 ൽ കിഷോരി ലാൽ പങ്കെടുക്കുകയുണ്ടായി.[5] നിരവധി വർഷങ്ങളായി അദ്ദേഹം പഞ്ചാബ് സംസ്ഥാനതലത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് പിൽക്കാലത്ത് ജലന്ധറിൽ പഞ്ചാബ് പുസ്തക കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തു.[2] ജലന്ധറിൽ വെച്ച് ദേശ് ഭഗത് യാദ്ഗാർ കമ്മിറ്റിയിലും സജീവമായിരുന്നു.
മരണം
[തിരുത്തുക]വാഹന അപകടത്തിൽ ജലന്ദർ ആശുപത്രിയിൽ 1990 ജൂലൈ 11 ന് മരിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ Waraich, Malwinderjit Singh; Sidhu, Gurdev Singh (2005). The hanging of Bhagat Singh : complete judgement and other documents v.1-4. Chandigarh: Unistar.
- ↑ 2.0 2.1 2.2 2.3 2.4 2.5 Charan Singh Virdi (2005). Memoirs: 25 Communist Freedom Fighters. Delhi: People's Democracy Press. pp. 55–58.
- ↑ Waraich, Malwinderjit Singh; Sidhu, Gurdev Singh, eds. (2005). The Hanging of Bhagat Singh: Complete Judgement and Other Documents v. 1-4. Chandigarh: Unistar.
- ↑ Charan Singh Virdi (2005). Memoirs: 25 Communist Freedom Fighters. Delhi: People's Democracy. pp. 55–58.
- ↑ 5.0 5.1 Sidhu, Ajmer (2013). Baba Bujha Singh: An Untold Story. Barnala: Tarkbharti Prakashan.