കിഴാനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ പ്രമുഖനായ സംസ്കൃത-വേദപണ്ഡിതനായിരുന്നു കിഴാനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്(ജൂൺ 1920 - 24 ജനുവരി 2013).

ജീവിതരേഖ[തിരുത്തുക]

1920 ജൂണിൽ ഒറ്റപ്പാലത്തിനടുത്ത് കീഴാനെല്ലൂർ ഇല്ലത്ത് ജനിച്ചു. തറവാട് വിഭജിച്ചു കിട്ടിയ തുകയുമായി, 1936ൽ വേദം പഠിക്കാനായി നാടുവിട്ട് ചെന്നൈയിലെത്തി. ആര്യസമാജം പ്രവർത്തകനായി. പണ്ഡിറ്റ് വേദബന്ധു ശർമ്മയുടെ സഹായത്തോടെ ലാഹോർ ഗുരുദത്ത ഭവൻ വിദ്യാലയത്തിൽ ബ്രഹ്മചാരിയായി ചേർന്നു. സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, മറാഠി, ഗുജറാത്തി, പുസ്തൊ, ബലൂചി, പാലി മുതലായ ഭാഷകളിലും പരിജ്ഞാനം നേടി. ഇന്ത്യാ-പാക് വിഭജനകാലത്ത് പാകിസ്താനിലായിരുന്ന പരമേശ്വരൻ നമ്പൂതിരിപ്പാട് ആക്രമണം രൂക്ഷമായപ്പോൾ കൈയിൽകിട്ടിയ വൈദികഗ്രന്ഥങ്ങൾ തലച്ചുമടായി, ഒളിച്ചുകടന്ന് കറാച്ചിയിലും പിന്നീട് മുംബൈയിലും എത്തി.[1] ഇന്ത്യാ വിഭജനശേഷം നാട്ടിലെത്തി. ഒറ്റപ്പാലം ഹൈസ്കൂളിലും പിന്നീട് പാതായ്ക്കര സ്കൂളിലും ഹിന്ദി അധ്യാപകനായി. വൈദിക സാഹിത്യ സംബന്ധിയായി നിരവധി ലേഖനങ്ങൾ ഇദ്ദേഹം മലയാളത്തിൽ രചിച്ചിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മഹിർഷി ദയാനന്ദ പുരസ്കാരം 2012

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-07-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-25.