കിഴക്കൂട്ട് അനിയൻ മാരാർ
കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരനാണ് കിഴക്കൂട്ട് അനിയൻ മാരാർ (യഥാർത്ഥനാമം നാരായണൻ മാരാർ).
പതിനൊന്നാം വയസിൽ നെട്ടിശ്ശേരി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.[1] താണിക്കുടം ഭഗവതി ക്ഷേത്രത്തിലെ സ്ഥിരം വാദ്യക്കാരനായി ഉദ്യോഗം വഹിക്കുന്നു. 17ാം വയസ്സിൽ ഇലഞ്ഞിത്തറ മേളത്തിന്റെ മുൻനിരയിൽ കൊട്ടിതുടങ്ങിയ അനിയൻ മാരാർ 35 വർഷത്തോളം തൃശ്ശൂർ പൂരത്തിലെ പാറമേക്കാവ് മേളത്തിൽ പങ്കാളിയായി. 2006 ൽ പാറമേക്കാവിന്റെ പകൽപൂരത്തിന് പ്രാമണ്യം വഹിച്ചു.2011 ൽ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണിയായി തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂർ പൂരത്തിൽ പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും മേളപ്രമാണിയായ ആദ്യ വ്യക്തികൂടിയാണ് കിഴക്കൂട്ട് അനിയൻ മാരാർ. സംസ്ഥാനത്ത് അറിയപ്പെടുന്ന മറ്റു പൂരങ്ങൾക്കും വേലകൾക്കും പ്രാമണ്യം വഹിച്ചിട്ടുണ്ട്.[2]
അങ്കണവാടി അധ്യാപികയായ ചന്ദ്രികയാണ് ഭാര്യ. മക്കൾ മഹേഷ്, മനോജ്. ഇരുവരും പ്രഗല്ഭരായ ചെണ്ടവിദഗ്ദരാണു്[3]
അവലംബം[തിരുത്തുക]
- ↑ "താളം പിടിക്കാൻ -(മനോരമ ഓൺലൈൻ)". മൂലതാളിൽ നിന്നും 2011-07-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-02.
- ↑ അർഹതക്ക് അംഗീകാരം ലഭിക്കും -അനിയൻ മാരാർ (മാധ്യമം)[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മലയാളമനോരമ ദിനപത്രം 2012 മേയ് 1, തൃശ്ശൂർ പതിപ്പ് പുറം-2.