കിളിയങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കിളിയങ്ങാട്.

ആരാധനാ കേന്ദ്രങ്ങൾ[തിരുത്തുക]

  1. ശ്രീ. ഈയ്യാട്ട് മഹാവിഷ്ണു ക്ഷേത്രം
3 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഉത്സവാഘോഷങ്ങളാണ് ഇവിടെ ഉണ്ടാവാറുള്ളത്.ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ഒത്തുചേരുന്ന ഉത്സവ നാളുകൾ ഗ്രാമത്തിന്റെ തന്നെ ആഘോഷമാണ്. നാട്ടുകാരുടെ കമ്മിറ്റിയാണ് ക്ഷേത്രത്തിൻറെ നടത്തിപ്പ്.
  1. ശ്രീ. ഇളംകരുമകൻ ക്ഷേത്രം
ഇളംകരുമകൻ, പൂതാടി, തായിപ്പരദേവത തുടങ്ങിയ തെയ്യങ്ങൾ ഇവിടത്തെ ഉത്സവ വേളയിൽ കെട്ടിയാടുന്നു.

കൃഷി[തിരുത്തുക]

പരമ്പരാഗതമായി നെൽകൃഷി ചെയ്യുന്നവരാണ് ഇവിടെയുള്ളവർ. ഇന്ന് കൃഷിരീതികൾ മാറി. വാഴ, വെള്ളരി, വെണ്ട, പടവലം, മത്തങ്ങ തുടങ്ങിയ പച്ചക്കറി കൃഷികൾക്കാണ് ഇന്ന് പ്രാധാന്യം. കൃഷിക്കാരെ സംരക്ഷിക്കുന്നതിനുള്ള പാടശേഖര സമിതികളും ഇവിടെ ഉണ്ട്. കശുവണ്ടി കൃഷി ചെയ്തിരുന്നവർ ഇന്ന് റബ്ബർ കൃഷിയിലേക്ക് ചുവടുമാറ്റി.

വായനശാല[തിരുത്തുക]

ജ്ഞാനദീപം വായനശാലയാണ് ഇവിടെയുള്ള ഏക വായനശാല


"https://ml.wikipedia.org/w/index.php?title=കിളിയങ്ങാട്&oldid=1186230" എന്ന താളിൽനിന്ന് ശേഖരിച്ചത്