കിളിമാനൂർ ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിളിമാനൂർ ചന്ദ്രൻ
ജനനം (1950-02-09) ഫെബ്രുവരി 9, 1950  (74 വയസ്സ്)
തൊഴിൽകവി , അദ്ധ്യാപകൻ

മലയാളത്തിലെ ഒരു എഴുത്തുകാരനും കവി[അവലംബം ആവശ്യമാണ്]യുമാണ് കിളിമാനൂർ ചന്ദ്രൻ 1950 ഫെബ്രുവരി 9-ന് കിളിമാനൂരിൽ എൻ. പരമേശ്വരൻ പിള്ളയുടെയും എൻ സരസ്വതി അമ്മയുടെയും മകനായി ജനിച്ചു.[1]

നാടോടിസാഹിത്യരംഗത്തു കുറച്ചുകാലം പഠനങ്ങൾ നടത്തുകയും നാടൻപാട്ടുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.[2][3]കേരള യുക്തി വാദി സംഘത്തിന്റെ പ്രവർത്തകനാണ്. 1987-ൽ അദ്ധ്യാപക കലാ സാഹിത്യ സമിതിയുടെ നോവൽ അവാർഡും, 1988-ൽ അധ്യാപക കലാവേദിയുടെ ചെറുകഥാ പുരസ്കാരവും ലഭിച്ചു. 1996-ൽ രാജാരവിവർമ്മയും ചിത്രകലയും എന്ന ഗ്രന്ഥത്തിനു ഏറ്റവും നല്ല ജീവ ചരിത്രത്തിനുള്ള പി. കെ പരമേശ്വരൻ നായർ ട്രസ്റ്റ് അവാർഡും ലഭിച്ചിരുന്നു. വാളകം ആർ. വി സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു ഇദ്ദേഹം. 1995-ലിറങ്ങിയ സിംഹവാലൻ മേനോൻ എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവായിട്ടുണ്ട്.

പ്രധാന കൃതികൾ[തിരുത്തുക]

  • ഹവിസ്സ് (നോവൽ)
  • ദാഹം (നോവൽ)
  • രാജാരവിവർമ്മയും ചിത്രകലയും
  • നമ്മുടെ നാടൻപാട്ടുകൾ
  • കേരളത്തിലെ നാടൻപാട്ടുകൾ
  • മലയാളഭാഷാധ്യാപനം
  • ചോരപ്പൂക്കൾ വിരിയിച്ച കല്ലറ-പാങ്ങോട്
  • തെരെഞ്ഞെടുത്ത നാടൻ പാട്ടുകൾ
  • രാജാരവിവർമ്മയുടെ നിഴലിൽ മാഞ്ഞുപോയ രാജരാജവർമ്മ

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1987- അദ്ധ്യാപക കലാ സാഹിത്യ സമിതിയുടെ നോവൽ അവാർഡ്
  • 1988- അധ്യാപക കലാവേദിയുടെ ചെറുകഥാ പുരസ്കാരം
  • 1996- പി. കെ പരമേശ്വരൻ നായർ ട്രസ്റ്റ് അവാർഡ് ( രാജാരവിവർമ്മയും ചിത്രകലയും)
  • 2010- അബുദാബി ശക്തി അവാർഡ് (രാജാരവിവർമ്മയുടെ നിഴലിൽ മാഞ്ഞുപോയ രാജരാജവർമ്മ)

References[തിരുത്തുക]

  1. http://www.janayugomonline.com/php/newsDetails.php?nid=1008973[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-02. Retrieved 2013-04-18.
  3. "കല്ലറ-പാങ്ങോടിനെ പുനർവായിക്കുമ്പോൾ". Archived from the original on 2012-07-18. Retrieved 2013-04-18.



"https://ml.wikipedia.org/w/index.php?title=കിളിമാനൂർ_ചന്ദ്രൻ&oldid=3628422" എന്ന താളിൽനിന്ന് ശേഖരിച്ചത്