കിളിമഞ്ചാരോ ദേശീയോദ്യാനം
| Kilimanjaro National Park | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
കിളിമഞ്ചാരോ ദേശീയോദ്യാനത്തിൻറെ പ്രവേശനകവാടം. | |
| സ്ഥലം | Kilimanjaro Region, Tanzania |
| നിർദ്ദേശാങ്കങ്ങൾ | 3°04′S 37°22′E / 3.067°S 37.367°E |
| വിസ്തീർണ്ണം | 1,688 km2 (652 sq mi) |
| സ്ഥാപിതം | 1973[1] |
| സന്ദർശകർ | c. 52,000 per year[2] |
| ഭരണസമിതി | Tanzania National Parks Authority |
| Type | Natural |
| Criteria | vii |
| Designated | 1987 (11th session) |
| Reference no. | 403 |
| State Party | Tanzania |
| Region | Africa |
കിളിമഞ്ചാരോ ദേശീയോദ്യാനം, ഭൂമദ്ധ്യരേഖയ്ക്ക് 300 കിലോമീറ്റർ (190 മൈൽ) തെക്കായി ടാൻസാനിയയിലെ കിളിമഞ്ചാരോ മേഖലയിൽ, മോഷി മേഖലയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[1] മോഷി നഗരത്തിനടുത്താണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്.[3] വൃക്ഷരേഖയ്ക്ക് മുകളിലുള്ള മുഴുവൻ കിളിമഞ്ചാരോ പർവ്വതവും 1,820 മീറ്റർ (5,970 അടി) ഉയരത്തിൽ ചുറ്റുപാടുമുള്ള മുഴുവൻ വനമേഖലയും ഉൾപ്പെടുന്നു.[4][5] 1,688 ചതുരശ്ര കിലോമീറ്റർ (652 ചതുരശ്രമൈൽ) വിസ്താരത്തിൽ പരന്നു കിടക്കുന്ന ഈ ദേശീയോദ്യാനം അക്ഷാംശം 2°50'–3°10'S ലും രേഖാംശം 37°10'–37°40'E ലുമാണ് സ്ഥിതി ചെയ്യുന്നത്.[6] ടാൻസാനിയ നാഷണൽ പാർക്ക്സ് അതോറിറ്റിയാണ് (TANAPA) ഈ ദേശീയോദ്യാനത്തിൻറെ ഭരണനിർവ്വഹണം നടത്തുന്നത്,).[7] 1973 ൽ ഇത് ഒരു ദേശീയോദ്യാനമായി സ്ഥാപിക്കപ്പെട്ടു. 1987 ൽ യുനെസ്കോ ഇതിനെ ലോക പൈതൃക സ്ഥലമായും 2013 ൽ ആഫ്രിക്കയിലെ ഏഴ് പ്രകൃതി അത്ഭുതങ്ങളിൽ ഒന്നായും പ്രഖ്യാപിച്ചു.[8]
ചരിത്രം
[തിരുത്തുക]ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ, ജർമ്മൻ കൊളോണിയൽ സർക്കാർ കിളിമഞ്ചാരോ പർവതത്തെയും അതിന്റെ ചുറ്റുമുള്ള വനങ്ങളെയും ഒരു ഗെയിം റിസർവ് ആയി പ്രഖ്യാപിച്ചു.[9] 1921-ൽ ഇത് ഒരു വന സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു.[10] 1973-ൽ, വൃക്ഷരേഖയ്ക്ക് മുകളിലുള്ള പർവ്വതം (ഏകദേശം 2,700 മീറ്റർ (8,900 അടി)) ഒരു ദേശീയോദ്യാനമായി പുനഃവർഗ്ഗീകരിച്ചു.[11] 1987-ൽ ഐക്യരാഷ്ട്രയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന ഈ ദേശീയോദ്യാനത്തെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു.[12] 2005-ൽ, കിളിമഞ്ചാരോ ഫോറസ്റ്റ് റിസർവിന്റെ ഭാഗമായിരുന്ന മുഴുവൻ പർവത വനവും ഉൾപ്പെടുത്തി ഉദ്യാനം വികസിപ്പിച്ചു.[13]
അവലംബം
[തിരുത്തുക]- 1 2 Kilimanjaro National Park World Heritage Site, Tanzania National Parks
- ↑ "Wings of Kili: Paragliding from Arica's highest peak". Daily News (Tanzania). Archived from the original on 2013-01-29. Retrieved 28 January 2013.
- ↑ Kilimanjaro National Park, World Heritage Center, United Nations Educational, Scientific and Cultural Organization
- ↑ Kilimanjaro National Park World Heritage Site, Tanzania National Parks
- ↑ Kilimanjaro National Park, World Heritage Center, United Nations Educational, Scientific and Cultural Organization
- ↑ Kilimanjaro National Park World Heritage Site, Tanzania National Parks
- ↑ Mount Kilimanjaro National Park, Tanzania National Parks Authority Archived 2012-09-23 at the Wayback Machine
- ↑ "Kilimanjaro National Park". Climbing Kilimanjaro. Archived from the original on 2023-02-08. Retrieved 2023-01-15.
- ↑ Kilimanjaro National Park, World Heritage Center, United Nations Educational, Scientific and Cultural Organization
- ↑ Kilimanjaro National Park, World Heritage Center, United Nations Educational, Scientific and Cultural Organization
- ↑ "Kilimanjaro National Park World Heritage Site, Tanzania National Parks". Archived from the original on 2018-09-30. Retrieved 2013-07-09.