കില്ലൻട്രിങ്കൻ ലൈറ്റ്ഹൗസ്
തെക്ക്-പടിഞ്ഞാറൻ സ്കോട്ട്‌ലൻഡിലെ ഡംഫ്രീസും ഗാലോവേയും എന്ന യൂണിറ്ററി കൗൺസിലിലുള്ള പോർട്ട്‌പാട്രിക്കിന് സമീപം സ്ഥിതിചെയ്യുന്ന ഒരു വിളക്കുമാടമാണ് കില്ലൻട്രിങ്കൻ ലൈറ്റ്ഹൗസ് . 1900 ൽ ഈ വിളക്കുമാടം പ്രവർത്തനമാരംഭിച്ചു, ഐറിഷ് കടലിന്റെ നോർത്ത് ചാനലിൽ ഒരു വഴിയടയാളമായി ഈ വിളക്കുമാടം പ്രവർത്തിച്ചു. Cill shaint Ringain എന്നതിൽ നിന്നാണ് കില്ലൻട്രിങ്കൻ എന്ന പേര് ഉത്ഭവിച്ചത് , റിൻഗൻ എന്നത് ഒരു മദ്ധകാലഘട്ടത്തിലെ നിനിയൻ തന്നെയാണ് . [1] കാറ്റഗറി ബി ലിസ്റ്റഡ് കെട്ടിടമായി ഈ വിളക്കുമാടം പരിരക്ഷിച്ചിരിക്കുന്നു.
ചരിത്രം
[തിരുത്തുക]1897 ൽ ഈ വിളക്കുമാടം നിർമ്മിക്കാൻ നോർത്തേൺ ലൈറ്റ്ഹൗസ് ബോർഡിന് അനുമതി നൽകി. ഡേവിഡ് അലൻ സ്റ്റീവൻസണാണ് ഇത് രൂപകൽപ്പന ചെയ്തത്. എഞ്ചിനീയറുടെ റിപ്പോർട്ടിൽ സൈറ്റിൽ ശക്തമായ മൂടൽമഞ്ഞ് സിഗ്നലും ആവശ്യമാണെന്ന് വ്യക്തമാക്കി. 1900 ഒക്ടോബർ 1 നാണ് വിളക്കുമാടം സേവനത്തിലേക്ക് പ്രവേശിച്ചത്. ഓരോമിനിട്ടിൽ രണ്ട് വെളിച്ച സിഗ്നലാണ് സാധാരണ നൽകുന്നത്. ഫോഗ് സിഗ്നൽ എന്നത് ഒരു മിനിട്ടിൽ മൂന്ന് വെളിച്ചം ആയിരുന്നു. [2]
1988 ൽ ലൈറ്റ് ഓട്ടോമേറ്റഡ് ആക്കി, അതിന് തൊട്ടുമുൻപിലത്തെ വർഷം മൂടൽമഞ്ഞ് സിഗ്നൽ നിർത്തലാക്കി. 2005 ൽ യുകെയുടെ മൂന്ന് ജനറൽ ലൈറ്റ്ഹൗസ് അതോറിറ്റികളുടെ സേവനങ്ങളുടെ സമഗ്ര അവലോകനത്തെത്തുടർന്ന്, കില്ലൻട്രിങ്കൻ ഒരു വേപോയിന്റായി നിലവിലുള്ള ആവശ്യകതയെക്കാൾ അധികമാണെന്ന് തീരുമാനിച്ചു. വിളക്കുമാടം പൂർണ്ണമായും നിർത്തലാക്കി, ലൈറ്റ്കീപ്പർ ഹൗസും വിളക്കുമാടവും ഇപ്പോൾ സ്വകാര്യ ഉടമസ്ഥതയിലാണ്.
പരാമർശങ്ങൾ
[തിരുത്തുക]- ↑ "Geograph:: Broadsea Bay (C) David Baird". www.geograph.org.uk. Retrieved 12 August 2019.
- ↑ "Killantringan". Northern Lighthouse Board. Archived from the original on 18 March 2011. Retrieved 10 January 2011.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- കില്ലൻട്രിങ്കൻ ലൈറ്റ്ഹൗസ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)