കില്ലിങ് ഈവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കില്ലിങ് ഈവ്
തരം
അടിസ്ഥാനമാക്കിയത്Villanelle novel series
by Luke Jennings
അഭിനേതാക്കൾ
ഈണം നൽകിയത്
രാജ്യം
  • United Kingdom
  • United States
ഒറിജിനൽ ഭാഷ(കൾ)English
സീസണുകളുടെ എണ്ണം2
എപ്പിസോഡുകളുടെ എണ്ണം16 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
നിർമ്മാണം
Camera setupSingle-camera
സമയദൈർഘ്യം41–55 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)
  • Sid Gentle Films Ltd
  • Endeavour Content
വിതരണംIMG
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്
ഒറിജിനൽ റിലീസ്ഏപ്രിൽ 8, 2018 (2018-04-08) – present (present)
External links
Website

കില്ലിങ് ഈവ് ഒരു ബ്രിട്ടീഷ് സ്പൈ ത്രില്ലർ ടെലിവിഷൻ പരമ്പരയാണ്, സിഡ് ജെന്റിൽ ഫിലിംസ് ബിബിസി അമേരിക്കയ്ക്കായി നിർമിച്ച ഒരു പരമ്പരയാണ് ഇത്. വില്ലനെൽ എന്ന ഒരു സൈക്കോപതിക് കൊലയാളിയെയും അവരെ പിടികൂടാൻ ചുമതലപ്പെടുത്തിയ ഈവ് പോളാസ്ട്രി  ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥയുടെയും കഥയാണ് പരമ്പരയിൽ വിവരിക്കുന്നത്. കഥ പുരോഗമിക്കുമ്പോൾ ഇരുവരും പരസ്പരം ആകൃഷ്ടരാകുന്നു[3]. ലൂക്ക് ജെന്നിംഗ്സിന്റെ വില്ലനെൽ നോവൽ പരമ്പരയെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ജോഡി കോമെർ വില്ലനെൽ ആയും സാൻഡ്ര ഓ ഈവ് പോളാസ്ട്രിയായും വേഷമിടുന്നു. പരമ്പരയുടെ ഓരോ സീസണിലും വ്യത്യസ്ത വനിതകൾ ആണ് ഷോ റണ്ണർ ആയി പ്രവർത്തിച്ചിട്ടുള്ളത്.

എട്ട് എപ്പിസോഡുകളുടെ ആദ്യ സീസൺ 2016 നവംബർ 15 ന് നിർമ്മാണം തുടങ്ങി, 2018 ഏപ്രിൽ 8 ന് പ്രദർശിപ്പിച്ചു. അതിന്റെ പ്രീമിയറിനു തൊട്ടുമുൻപ് തന്നെ, ബിബിസി അമേരിക്ക കില്ലിംഗ് ഈവിന്റെ രണ്ടാം സീസണിനായി തയാറെടുപ്പ് തുടങ്ങി. അത് 2019 ഏപ്രിൽ 7 ന് പ്രദർശിപ്പിച്ചു. അടുത്ത ദിവസം, ബിബിസി അമേരിക്ക  മൂന്നാം സീസണിലേക്ക് പരമ്പര പുതുക്കി. യുണൈറ്റഡ് സ്റ്റേറ്റ്സിലും യുണൈറ്റഡ് കിംഗ്ഡത്തിലും വളരെയധികം പ്രീതി നേടിയ ഈ പരമ്പര മികച്ച നിരൂപക പ്രശംസ നേടി.

കില്ലിംഗ് ഈവിന് നിരൂപക പ്രശംസയും പീബൊഡി അവാർഡും മികച്ച നാടക പരമ്പരയ്ക്കുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കൂടാതെ മികച്ച ടെലിവിഷൻ പരമ്പരയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിനും മികച്ച നാടക പരമ്പരയ്ക്കുള്ള പ്രൈംടൈം എമ്മി അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു. മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ്, ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് എന്നിവ സാൻഡ്ര ഓ നേടി. ജോഡി കോമെർ, ഫിയോണ ഷോ എന്നിവർക്ക് പ്രൈംടൈം എമ്മി അവാർഡും നാമനിർദ്ദേശം ലഭിക്കുകയിൽ യഥാക്രമം മികച്ച നടിക്കും മികച്ച സഹനടിക്കും ഉള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡുകൾ ലഭിക്കുകയും ചെയ്തു.

മുഖ്യ കഥാപാത്രങ്ങൾ[തിരുത്തുക]

  • സാന്ദ്രാ ഓ - ഈവ് പോളാസ്ട്രി, MI5  ഏജന്റ്, വില്ലനെൽ എന്ന ഒരു കുപ്രസിദ്ധ കൊലയാളിയിൽ ആകൃഷ്ടയാകുന്നു[4][5]
  • ജോഡി കോമെർ - ഒക്സാന അസ്താൻ‌കോവ / വില്ലനെൽ, ഒരു സൈക്കോപതിക് കൊലയാളി, അവളെ ട്രാക്കുചെയ്യുന്ന MI5 ഉദ്യോഗസ്ഥയിൽ ആകൃഷ്ടയാകുന്നു[5][6]
  • ഫിയോണ ഷോ - കരോലിൻ മാർട്ടൻസ്, MI6 ലെ റഷ്യ വിഭാഗം മേധാവി[5][7]
  • ഡാരൻ ബോയ്ഡ് - ഫ്രാങ്ക് ഹാലെട്ടൺ, MI5 ൽ ഈവിന്റെ മേൽഉദ്യോഗസ്ഥൻ (സീസൺ 1)
  • ഓവൻ മക്ഡൊണെൽ - നിക്കോ പോളസ്ട്രി, ഈവിന്റെ ഇംഗ്ലീഷ്-പോളിഷ് ഭർത്താവ്, അദ്ധ്യാപകൻ[8]
  • കിർബി ഹോവൽ-ബാപ്റ്റിസ്റ്റ് - എലീന ഫെൽട്ടൺ, ഈവിന്റെ സഹായി (സീസൺ 1)[5][9]
  • ഷോൺ ഡെലാനി - കെന്നി സ്റ്റോട്ടൺ, MI6 റിക്രൂട്ട് ചെയ്ത ഒരു മുൻ ഹാക്കർ. അദ്ദേഹം കരോലിന്റെ മകനുമാണ്.
  • ഡേവിഡ് ഹെയ്ഗ് - ബിൽ പാർഗ്രേവ്, ഈവിന്റെ MI5 സഹപ്രവർത്തകൻ, അവളോടൊപ്പം MI6 ലേക്ക് വരുന്നു (സീസൺ 1)
  • കിം ബോഡ്‌നിയ - കോൺസ്റ്റാന്റിൻ വാസിലീവ്, വില്ലനെലിന്റെ ഹാൻഡ്‌ലർ[5][7][10][11]
  • നീന സോസന്യ - ജെസ്, പരിചയസമ്പന്നനായ MI6 ഏജന്റ് ഇപ്പോൾ ഈവിന്റെ ടീമിന്റെ ഭാഗമായി പ്രവർത്തിക്കുന്നു (സീസൺ 2)
  • എഡ്വേർഡ് ബ്ലൂമെൽ - ഹ്യൂഗോ, സമ്പന്നനായ ഓക്സ്ഫോർഡ് ബിരുദധാരി, MI6 (സീസൺ 2) ൽ ഈവിന്റെ ടീമിന്റെ ഭാഗമായി പ്രവർത്തിക്കുന്നു

എപ്പിസോഡുകൾ[തിരുത്തുക]

സീസൺ 1 (2018)[തിരുത്തുക]

No.
overall
No. in
season
Title [12]Directed byWritten byOriginal air date [12]U.S. viewers
(millions)
11"നൈസ് ഫെയ്‌സ്"ഹാരി ബ്രാഡ്‌ബീർഫോബ് വാലർ-ബ്രിഡ്ജ്ഏപ്രിൽ 8, 2018 (2018-04-08)[13]0.423[14]
22"ഐ വിൽ ഡീൽ വിത്ത് ഹിം ലെയ്റ്റർ"ഹാരി ബ്രാഡ്‌ബീർഫോബ് വാലർ-ബ്രിഡ്ജ്ഏപ്രിൽ 15, 2018 (2018-04-15)0.371[15]
33"ഡോണ്ട് ഐ നോ യു?"ജോൺ ഈസ്റ്റ്വിക്കി ജോൺസ്ഏപ്രിൽ 22, 2018 (2018-04-22)0.388[16]
44"സോറി ബേബി"ജോൺ ഈസ്റ്റ്ജോർജ്ജ് കേഏപ്രിൽ 29, 2018 (2018-04-29)0.503[17]
55"ഐ ഹാവ് എ തിങ് എബൌട്ട് ബാത്‌റൂംസ്"ജോൺ ഈസ്റ്റ്ഫോബ് വാലർ-ബ്രിഡ്ജ്മേയ് 6, 2018 (2018-05-06)0.518[18]
66"ടേക്ക് മി റ്റു ദ ഹോൾ!"ഡാമൺ തോമസ്ജോർജ്ജ് കേമേയ് 13, 2018 (2018-05-13)0.537[19]
77"ഐ ഡോണ്ട് വാണ്ട് റ്റു ബി ഫ്രീ"ഡാമൺ തോമസ്റോബ് വില്യംസ്മേയ് 20, 2018 (2018-05-20)0.485[20]
88"ഗോഡ്, ഐ ആം ടൈയേർഡ്"ഡാമൺ തോമസ്ഫോബ് വാലർ-ബ്രിഡ്ജ്മേയ് 27, 2018 (2018-05-27)0.701[21]

സീസൺ 2 (2019)[തിരുത്തുക]

No.
overall
No. in
season
TitleDirected byWritten byOriginal air date [12]U.S. viewers
(millions)
91"ഡു യു നോ ഹൗ റ്റു ഡിസ്പോസ് എ ബോഡി?"ഡാമൺ തോമസ്എമറാൾഡ് ഫെന്നൽഏപ്രിൽ 7, 2019 (2019-04-07)0.403[22]
102"നൈസ് ആൻഡ് നീറ്റ്"ഡാമൺ തോമസ്എമറാൾഡ് ഫെന്നൽഏപ്രിൽ 14, 2019 (2019-04-14)0.321[23]
113"ദ ഹാങ്റി ക്യാറ്റർപില്ലർ"ലിസ ബ്രഹ്‌മാൻഎമറാൾഡ് ഫെന്നൽ, ഹെൻറിയേറ്റ & ജെസീക്ക അഷ്‌വർത്ത്ഏപ്രിൽ 21, 2019 (2019-04-21)0.361[24]
124"ഡിസ്‌പെരറ്റ് ടൈംസ്"ലിസ ബ്രഹ്‌മാൻഎമറാൾഡ് ഫെന്നൽ & ഡി.സി മൂർഏപ്രിൽ 28, 2019 (2019-04-28)0.459[25]
135"സ്മെൽ യാ ലെയ്റ്റർ"ഫ്രാൻസെസ്ക ഗ്രിഗോറിനിഫ്രെഡി സിബോൺമേയ് 5, 2019 (2019-05-05)0.454[26]
146"ഐ ഹോപ് യു ലൈക് മിഷനറി!"ഫ്രാൻസെസ്ക ഗ്രിഗോറിനിജെറമി ഡൈസൺമേയ് 12, 2019 (2019-05-12)0.402[27]
157"വൈഡ് അവേക്"ഡാമൺ തോമസ്എമറാൾഡ് ഫെന്നൽമേയ് 19, 2019 (2019-05-19)0.419[28]
168"യു ആർ മൈൻ"ഡാമൺ തോമസ്എമറാൾഡ് ഫെന്നൽമേയ് 26, 2019 (2019-05-26)0.367[29]

അവലംബം[തിരുത്തുക]

  1. Waterson, Jim (April 7, 2019). "Killing Eve fans in UK may have to wait months to watch season two". The Guardian. Retrieved May 1, 2019.
  2. 2.0 2.1 Nicholson, Rebecca (September 15, 2018). "'It's anarchic': the cast of Killing Eve on Phoebe Waller-Bridge's killer thriller". The Guardian. Retrieved April 27, 2019.
  3. "About the Show". BBC America. Retrieved May 24, 2018.
  4. Petski, Denise (June 13, 2017). "Sandra Oh To Star In Title Role Of Killing Eve BBC America Series". Deadline Hollywood.
  5. 5.0 5.1 5.2 5.3 5.4 "BBC acquires Phoebe Waller-Bridge's Killing Eve". BBC Media Centre. March 7, 2018. Retrieved March 7, 2018.
  6. Petski, Denise (June 28, 2017). "Killing Eve: Jodie Comer Cast As Lead In BBC America Series". Deadline Hollywood.
  7. 7.0 7.1 Mitovich, Matt Webb (January 12, 2018). "Sandra Oh's Killing Eve Gets Premiere Date, Intense First Photos". TVLine. Archived from the original on 2018-08-26. Retrieved 2019-08-18.
  8. "Niko Polastri". BBC America. Retrieved February 26, 2019.
  9. Petski, Denise (August 29, 2017). "Killing Eve: Kirby Howell-Baptiste Cast As Series Regular In BBC America Drama". Deadline Hollywood.
  10. Lee, Jess (October 16, 2018). "Killing Eve picture reveals this character may be alive". Digital Spy. Retrieved February 26, 2019.
  11. "Killing Eve season 2 set picture reveals a certain character may not be dead after all..." Radio Times. Retrieved February 26, 2019.
  12. 12.0 12.1 12.2 "Killing Eve – Listings". The Futon Critic. Retrieved April 8, 2018.
  13. "First Look Photos: BBC America's Killing Eve Premieres April 8". BBC America. January 1, 2018. Archived from the original on 2019-08-19. Retrieved March 19, 2018.
  14. Metcalf, Mitch (April 10, 2018). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 4.8.2018". Showbuzz Daily. Archived from the original on 2018-04-19. Retrieved April 10, 2018.
  15. Metcalf, Mitch (April 17, 2018). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 4.15.2018". Showbuzz Daily. Archived from the original on 2018-04-18. Retrieved April 17, 2018.
  16. Metcalf, Mitch (April 24, 2018). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 4.22.2018". Showbuzz Daily. Archived from the original on 2018-04-25. Retrieved April 24, 2018.
  17. Metcalf, Mitch (May 1, 2018). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 4.29.2018". Showbuzz Daily. Archived from the original on 2018-05-01. Retrieved May 1, 2018.
  18. Metcalf, Mitch (May 8, 2018). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 5.6.2018". Showbuzz Daily. Archived from the original on 2018-05-10. Retrieved May 8, 2018.
  19. Metcalf, Mitch (May 15, 2018). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 5.13.2018". Showbuzz Daily. Archived from the original on 2018-05-26. Retrieved May 15, 2018.
  20. Metcalf, Mitch (May 22, 2018). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 5.20.2018". Showbuzz Daily. Archived from the original on 2018-05-24. Retrieved May 22, 2018.
  21. Metcalf, Mitch (May 30, 2018). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 5.27.2018". Showbuzz Daily. Archived from the original on 2018-06-02. Retrieved May 30, 2018.
  22. Metcalf, Mitch (April 9, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 4.7.2019". Showbuzz Daily. Archived from the original on 2019-04-09. Retrieved April 9, 2019.
  23. Metcalf, Mitch (April 16, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 4.14.2019". Showbuzz Daily. Archived from the original on 2019-04-25. Retrieved April 16, 2019.
  24. Metcalf, Mitch (April 23, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 4.21.2019". Showbuzz Daily. Archived from the original on 2019-05-01. Retrieved April 23, 2019.
  25. Metcalf, Mitch (April 30, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 4.28.2019". Showbuzz Daily. Archived from the original on 2019-05-06. Retrieved April 30, 2019.
  26. Metcalf, Mitch (May 7, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 5.5.2019". Showbuzz Daily. Archived from the original on 2019-05-07. Retrieved May 7, 2019.
  27. Metcalf, Mitch (May 14, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 5.12.2019". Showbuzz Daily. Archived from the original on 2019-05-14. Retrieved May 14, 2019.
  28. Metcalf, Mitch (May 21, 2019). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 5.19.2019". Showbuzz Daily. Archived from the original on 2019-05-21. Retrieved May 21, 2019.
  29. Metcalf, Mitch (May 29, 2019). "Updated: ShowBuzzDaily's Top 150 Monday Cable Originals & Network Finals: 5.26.2019". Showbuzz Daily. Archived from the original on 2019-05-29. Retrieved May 29, 2019.
"https://ml.wikipedia.org/w/index.php?title=കില്ലിങ്_ഈവ്&oldid=3937498" എന്ന താളിൽനിന്ന് ശേഖരിച്ചത്