കിലുകിലുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കിലുകിലുക്കി
Tirumala septentrionis 09.jpg
കിലുകിലുക്കിയുടെ പൂവിലിരിക്കുന്ന കരിനീലക്കടുവ ശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
Tribe:
ജനുസ്സ്:
Crotalaria
വർഗ്ഗം:
C. retusa
ശാസ്ത്രീയ നാമം
Crotalaria retusa
L.
Crotalaria retusa

ആഫ്രിക്കൻ വംശജനായ[1] ഒരു മീറ്ററോളം പൊക്കം വയ്ക്കുന്ന മനോഹരമായ പുഷ്പങ്ങളുണ്ടാകുന്ന ഒരു കുറ്റിച്ചെടിയാണ് കിലുകിലുക്കി. (ശാസ്ത്രീയനാമം: Crotalaria retusa). ചണ, തന്തലക്കൊട്ടി എന്നും പേരുകളുണ്ട്. ഒരു കളയായ ഈ സസ്യം പലയിടത്തും അധിനിവേശസസ്യമായി കരുതിപ്പോരുന്നു. കരിനീലക്കടുവ ശലഭത്തിന്റെ മാതൃസസ്യമാണിത്. കന്നുകാലികൾക്ക് കിലുകിലുക്കി വിഷമാണ്[2]. പച്ചിലവളമായും വിളകൾക്ക് പുതയിടാനും ഉപയോഗിക്കുന്നു. കുരുവിൽ നിന്നും എടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യമല്ലെങ്കിലും ഷാമ്പൂ, ക്രീമുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കാം. വിയറ്റ്നാമിൽ കുരുക്കൾ വറുത്തുതിന്നാറുണ്ട്.ചിലയിടങ്ങളിൽ ഇലയും പൂവും കറിവയ്കാൻ ഉപയോഗിക്കുന്നു. പല നാടുകളിലെയും നാട്ടുമരുന്നുകളിൽ ഈ ചെടി ഉപയോഗിച്ചു കണുന്നു [3]. Wedgeleaf Rattlepod എന്ന് അറിയപ്പെടുന്നു[4].

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Common name: Rattleweed, shak-shak, Rattlebox, wedge-leaf, • Gujarati: ઘુઘરા Ghughra • Hindi: घुनघुनिया Ghunghunia • Kannada: Guluguluppahalli • Malayalam: Matrghatini • Marathi: Gagra • Tamil: கிலுகிலுப்பை Kilukiluppai • Telugu: Pottigilligichacha (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിലുകിലുക്കി&oldid=3116995" എന്ന താളിൽനിന്ന് ശേഖരിച്ചത്