Jump to content

കിലിക് ചുരം

Coordinates: 37°05′00″N 74°40′32″E / 37.0832°N 74.6756°E / 37.0832; 74.6756
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിലിക് ചുരം
Elevation4,827 m (15,837 ft)
Locationചൈന-അധിനിവേശ കാശ്മീർ അതിർത്തി
Rangeകാരക്കോറം മലനിരകൾ
Coordinates37°05′00″N 74°40′32″E / 37.0832°N 74.6756°E / 37.0832; 74.6756

കിലിക് ചുരം (ഉയരം 4,827 മീറ്റർ അല്ലെങ്കിൽ 15,837 അടി; ചൈനീസ്: 基里克达坂;[1] ഉർദുکلوک پاس), 2l) മിന്റാക്ക ചുരത്തിന് പടിഞ്ഞാറ്, കാരക്കോറം പർവതനിരകളിലെയും അധിനിവേശ കാശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാനിലെയും ചൈനയിലെ സിൻജിയാങ് പർവതനിരകളിലെയും ഉയർന്ന പ്രദേശത്തെ ചുരമാണ്. രണ്ട് ചുരങ്ങളും, പുരാതന കാലത്ത്, വടക്ക് നിന്ന് അപ്പർ ഹൻസ താഴ്വരയിലേക്കുള്ള (ഗോജൽ വാലി എന്നും അറിയപ്പെടുന്നു) രണ്ട് പ്രധാന പ്രവേശന മാർഗ്ഗങ്ങളായിരുന്നു. കൂടാതെ, തെക്ക് നിന്ന് ചലച്ചിഗു താഴ്വരയിലേക്കും തഗ്ദുംബാഷ് പാമിറിലേക്കും എത്തിച്ചേരാൻ ഉപയോഗിച്ചിരുന്ന പാതകളും ഈ രണ്ട് ചുരങ്ങളായിരുന്നു.

ചരിത്രം

[തിരുത്തുക]

പുരാതന കാലത്ത്, തരിം ബേസിനിൽ നിന്ന് വടക്കേ ഇന്ത്യയിലേക്കുള്ള ഹൃസ്വവും വേഗത്തിൽ സഞ്ചരിക്കാവുന്നതുമായ പാതകളായിരുന്ന മിന്റാക്ക, കിലിക് ചുരങ്ങൾ സാധാരണയായി വർഷം മുഴുവനും തുറന്നുകിടന്നുവെങ്കിലും അവ അത്യന്തം അപകടകരവും കാൽനടയാത്രക്കാർക്ക് മാത്രം അനുയോജ്യവുമായിരുന്നു. താഷ്‌കുർഗാനിൽ നിന്ന് തെക്കൻ ദിശയിലേയ്ക്ക്  70 കിലോമീറ്ററിലധികം (40 മൈൽ) സഞ്ചരിക്കുന്ന ഒരാൾക്ക് ഇന്നത്തെ ചലച്ചിഗു നദിയായി അറിയപ്പെടുന്ന മിന്റെകെ നദീ ജംഗ്ഷനിലേക്ക് ഏത്തിച്ചേരാൻ സാധിച്ചിരുന്നു. ഈ താഴ്‌വരയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ (50 മൈൽ) പടിഞ്ഞാറോട്ട് പോയാൽ മിന്റാക്ക ചുരത്തിലെത്താൻ സാധിക്കുകയും (30 കിലോമീറ്റർക്കൂടി (20 മൈൽ) മുന്നോട്ട് പോയാൽ, പകരമുള്ള കിലിക് പാസ്), രണ്ടു ചുരങ്ങളും അപ്പർ ഹൻസയിലേക്ക് നയിക്കുന്നതോടെ അവിടെനിന്ന് കുപ്രസിദ്ധമായ റഫീക്സ് അഥവാ “തൂങ്ങിക്കിടക്കുന്ന ഇടനാഴികൾക്ക്” മുകളിലൂടെ സഞ്ചരിച്ച് ഗിൽഗിറ്റിലേക്കും തുടർന്ന് കാശ്മീർ, ഗാന്ധാരൻ സമതലങ്ങളിലേക്കും എത്തിച്ചേരാൻ സാധിച്ചിരുന്നു.[2]

ഭാരമേന്തിയ മൃഗങ്ങളെ മിന്റാക്ക, കിലിക്ക്  ചുരങ്ങൾക്ക് മുകളിലൂടെ അപ്പർ ഹൻസയിലേക്ക് കൊണ്ടുപോകാമെങ്കിലും (രണ്ട് ചുരങ്ങളും വർഷം മുഴുവനും തുറന്നിരിക്കും), പിന്നീട് ചമുട്ടുകാരുടെ സഹായത്തോടെ ഗിൽജിറ്റിലേയ്ക്ക് (ചെലവേറിയതും അത്യന്തം അപകടകരവുമായ ഒരു നടപടി) ചുമന്നു കയറ്റേണ്ടി വരും. അവിടെ നിന്ന് വീണ്ടും ചരക്കുകൾ ഭാരം വഹിക്കുന്ന മൃഗങ്ങളുടെ മേൽ കയറ്റി കിഴക്കോട്ട് കശ്മീരിലേയ്ക്കും, തുടർന്ന് തക്‌സിലയിലേക്കും (ഒരു നീണ്ട പാത), അല്ലെങ്കിൽ ജലാലാബാദിലേക്കോ പെഷവാറിലേക്കോ സ്വാത് വഴി താരതമ്യേന എളുപ്പത്തിൽ പ്രവേശനം നൽകുന്ന പടിഞ്ഞാറ് ചിത്രാലിലേക്കും കൊണ്ടുപോകാൻ കഴിയുന്നു.

ഹിമപാതത്തിന്റെ സമീപകാല ആധിക്യം വരെ, പുരാതന കാലത്ത് പ്രധാനമായും ഉപയോഗിച്ചിരുന്നത് മിന്റാക്ക ചുരത്തിലൂടെയുള്ള യാത്ര ആയിരുന്നു. മിന്റാക ചുരം ഹിമപാതത്താൽ മൂടിയശേഷം വിശാലവും ഹിമാനികൾ ഇല്ലാത്തതും കാരവൻ മൃഗങ്ങൾക്ക് മതിയായ മേച്ചിൽപ്പുറം നൽകിയിരുന്നതുമായ കിലിക് ചുരം ചൈനയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള യാത്രാസംഘങ്ങൾ ഇഷ്ടപ്പെടുന്നു.[3] ഹൻസിയിലെ പവിത്രമായ പാറയിൽ ശാക, പഹ്‌ലവ ഭരണാധികാരികളെ പരാമർശിക്കുന്ന ഖരോഷ്തി ലിഖിതങ്ങൾക്കൊപ്പം കുതിരപ്പടയാളിയേയും വരയാടുകളേയും ചിത്രീകരിക്കുന്ന നിരവധി ശിലാചിത്രങ്ങൾ ഉണ്ട്. ബിസി ഒന്നാം നൂറ്റാണ്ടിൽ തക്സില പിടിച്ചെടുക്കുന്നതിന് ആദ്യ ഇന്തോ-സിഥിയൻ രാജാവായിരുന്ന മൗയെസ് ഉപയോഗിച്ചത് മിന്റാക്ക അല്ലെങ്കിൽ കിലിക് ചുരങ്ങളിലൂടെയുള്ള കാരക്കോറം മാർഗ്ഗമായിരിക്കാമെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു.[4]

1890-കളിൽ, റഷ്യയ്‌ക്കെതിരായ ഗ്രേറ്റ് ഗെയിമിന്റെ ഭാഗമായി ബ്രിട്ടീഷുകാർ ചുരത്തിന് സമീപം ഔട്ട്‌പോസ്റ്റുകൾ സ്ഥാപിച്ചു. ഈ പ്രദേശം സർവേ ചെയ്യുകയും റഷ്യൻ അധിനിവേശമുണ്ടായാൽ കിലിക് പാസ് എളുപ്പത്തിൽ പ്രതിരോധിക്കാൻ സാധിക്കുമായിരുന്നു. ഇത് പ്രദേശത്തെ അതിർത്തി നിർണ്ണയത്തെയും സ്വാധീനിച്ചിരിക്കാം.[5]

നിലവിലെ സ്ഥിതി

[തിരുത്തുക]

ഖുഞ്ജെരാബ് ചുരത്തിന് മുകളിലൂടെ പുതിയ കാരക്കോറം ഹൈവേ നിർമ്മിച്ചതുമുതൽ, ചുരം ഉപയോഗശൂന്യമായി. 2010-കളുടെ അവസാനത്തിൽ, പാകിസ്ഥാൻ കൈവശത്തിലുള്ള അധിനിവേശ പ്രദേശത്തെ കിലിക് പാസിലേക്ക് ടൂറുകൾ വാഗ്ദാനം ചെയ്യുന്ന ചില ട്രക്കിംഗ് കമ്പനികളുണ്ട്.[6] ചൈനയുടെ ഭാഗത്ത്, കിലിക് ചുരത്തിന് ചുറ്റുമുള്ള മുഴുവൻ താഴ്വരയും സന്ദർശകർക്കുമുന്നിൽ‌ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നുവെങ്കിലും തദ്ദേശീയർക്കും പ്രദേശത്തെ ഇടയന്മാർക്കും ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. (Chinese ഭാഷയിൽ) Wikisource link to 中华人民共和国政府和巴基斯坦政府关于中国新疆和由巴基斯坦实际控制其防务的各个地区相接壤的边界的协定. Wikisource. 1963-03-02. "穿过基里克达坂(达旺)" 
  2. Hill, John E. (September 2003). "Section 20 The Kingdom of Suoche 莎車 (Yarkand).". The Western Regions according to the Hou Hanshu. University of Washington. Retrieved 2017-02-07.
  3. "Historical Kilik and Mintika Pass". www.gojal.net. 2006. Archived from the original on 2014-10-18. Retrieved 2017-02-02.
  4. Puri, B. N. (1996), "The Sakas and Indo-Parthians", in János Harmatta (ed.), History of Civilizations of Central Asia, Volume II: The development of sedentary and nomadic civilizations: 700 B.C. to AD> 250 (PDF), UNESCO Publishing, pp. 185–186, ISBN 978-92-3-102846-5
  5. Parshotam Mehra (1992). An "agreed" frontier: Ladakh and India's northernmost borders, 1846-1947. Oxford University Press. p. 123. Kilik pass which was rated of potentially great importance in the event of a war with Russia. The fact that it could only be defended with small numbers made it very necessary to align the border so that this could be done as effectively as possible.
  6. Nisar Ali Rozi. "Treks / Kilick". Hunza Adventure Tours. Archived from the original on 2017-01-20. Retrieved 2017-02-07.
"https://ml.wikipedia.org/w/index.php?title=കിലിക്_ചുരം&oldid=3935278" എന്ന താളിൽനിന്ന് ശേഖരിച്ചത്