കിരൺ മജുംദാർ ഷാ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കിരൺ മജുംദാർ ഷാ | |
---|---|
ജനനം | മാർച്ച് 23, 1953 |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യ |
വിദ്യാഭ്യാസം | ബാംഗ്ലൂർ യൂണിവേഴ്സിറ്റി |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | ബയോകോൺ |
ഒരു ഇന്ത്യൻ വ്യവസായ സംഘാടകയാണ് കിരൺ മജുംദാർ ഷാ (ജനനം. 23 മാർച്ച് 1953). ബാംഗ്ലൂർ ആസ്ഥാനമായ ബയോകോൺ എന്ന ബയോടെക് നോളജി കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ഐഐഎം ബാംഗ്ലൂരിന്റെ ഇപ്പോഴത്തെ ചെയർപേഴ്സനും ആണ് കിരൺ. ഫോർബ്സ് മാസികയുടെ ലോകത്തെ എറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിലും ഇകണോമിക് റ്റൈംസിന്റെ ബിസിനെസ്സ് പട്ടികയിൽ മികച്ച 50 സ്ത്രീകളുടെയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ജീവിത രേഖ
[തിരുത്തുക]ഷായുടെ അച്ഛനും അമ്മയും ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ഗുജറാത്തികൾ ആയിരുന്നു. ബിഷപ്പ് കോട്ടൺ ഗേൾസ് ഹൈസ്കൂളിൽ നിന്നു (1968)സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കിരൺ, മൗന്റ് കാർമൽ കോളേജി (ബാംഗ്ലൂർ യുണിവേഴ്സിറ്റി)ൽ (1973) നിന്ന് ജന്തുശാസ്‌ത്രത്തിൽ ബിരുദവും മെൽബൺ യുണിവേഴ്സിറ്റിയിൽ(1975) നിന്ന് ബിരുദാനന്തര ബിരുദവും നേടി.
അംഗീകാരങ്ങൾ
[തിരുത്തുക]നിക്കെയ് ഏഷ്യാ പ്രൈസ് (2009) എക്സ്പ്രെസ്സ് ഫാർമസ്യൂട്ടിക്കൽ സമ്മിറ്റ് അവാർഡ് (2009) ഇകണോമിക് ടൈംസിന്റെ 'ബിസിനെസ്സ് വുമൺ ഓഫ് ദി ഇയർ' (2004) ലോക സാമ്പത്തിക ഫോറത്തിന്റെ 'ടെക്നോളജിക്കൽ പയനിയർ' അംഗീകാരം കർണാടക രാജ്യോത്സവ അംഗീകാരം(2004) അമേരിക്കൻ ഇന്ത്യാ ഫൗണ്ടേഷൻ നൽകിയ 'കോർപറേറ്റ് ലീഡർഷിപ് അവാർഡ്'