കിരീടപ്പന്നൽ
Drynaria quercifolia | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Drynaria quercifolia
|
Binomial name | |
Drynaria quercifolia | |
Synonyms | |
Polypodium sylvaticum Schkuhr |
കൊട്ടപ്പന്നൽ വിഭാഗത്തിലെ ഒരു പന്നൽച്ചെടിയാണ് കിരീടപ്പന്നൽ. (ശാസ്ത്രീയനാമം: Drynaria quercifolia). തുടിമ്പാളക്കിഴങ്ങ്, മരയോലപ്പന്നൽ എന്നും പേരുകളുണ്ട്. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും മരുന്നായി ഉപയോഗിക്കുന്നു.[1]
വിതരണം
[തിരുത്തുക]ഇന്ത്യ, തെക്ക് കിഴക്കൻ ഏഷ്യ, മലേഷ്യ, ഇന്തൊനേഷ്യ, ഫിലിപ്പീൻസ്, ന്യൂ ഗിനിയ, ആസ്ത്രേലിയ എന്നിവിടങ്ങളിൽ ഇത് സ്വദേശി സസ്യമാണ്.
വിവരണം
[തിരുത്തുക]ആഴത്തിൽ വേർതിരിഞ്ഞ പിന്നേറ്റ് ഇലകൾ. കൂടിന്റെ ഭാഗത്ത് ഇലകൾ ഓക്കിലകളോട് സാദൃശ്യമുള്ളവയാണ്. അതിൽ നിന്നാണ് ഓക്കിലപ്പന്നൽ(oak leaf fern) എന്ന പേർ വന്നത്. സോറസുകൾ(സ്പൊറാഞ്ജിയ കൂട്ടങ്ങൾ) ചിതറിയ നിലയിലോ സിരാജാലങ്ങൾക്കിടയിൽ രണ്ട് നിരകളിൽ അടുക്കിവെച്ച നിലയിലോ കാണാം.[2]
ഇതും കാണുക
[തിരുത്തുക]- Basket ferns
അവലംബം
[തിരുത്തുക]- ↑ "Drynaria quercifolia (L.) J. Sm". India Biodiversity Portal. Retrieved 24 ഏപ്രിൽ 2018.
- ↑ Barbara Joe Hoshizaki; Robbin Craig Moran (2001). Fern Grower's Manual. Timber Press. pp. 294–196. ISBN 978-0-88192-495-4.