കിരാതാർജ്ജുനീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിരാതാർജ്ജുനീയം
Kiratarjuniya.jpg
Arjuna receives the Pashupatastra from Lord Shiva. Painting by Raja Ravi Varma, 19th century.
Information
ReligionHinduism
AuthorBhāravi
LanguageSanskrit
PeriodPallava

സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ് കിരാതാർജ്ജുനീയം. ഭാരവിയാണ് ഇതിന്റെ കർത്താവ്.[1] മഹാഭാരതത്തിൽ നിന്നുമാണ് ഇതിന്റെ കഥാതന്തു സ്വീകരിച്ചിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ കിരാതനും (പരമശിവൻ കിരാതവേഷം കെട്ടിയത്) അർജ്ജുനനും ആണ് പ്രധാന കഥാപാത്രങ്ങൾ. അർജ്ജുനൻ മഹാദേവനെ തപസ്സ് ചെയ്യുകയും തുടർന്ന് അർജ്ജുനനെ പരീക്ഷിക്കാൻ ശിവൻ കിരാതവേഷത്തിൽ വരികയും പിന്നീടുണ്ടാവുന്ന സംഘർഷങ്ങൾക്ക് ശേഷം ശിവൻ അർജ്ജുനന് 'പാശുപതാസ്ത്രം ' നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം.

അവലംബം[തിരുത്തുക]

  1. Singh, M. P. (2002). Encyclopaedia of teaching of history (1st പതിപ്പ്.). Lucknow: Institute for Sustainable Development. പുറം. 297. ISBN 81-261-1243-3.
"https://ml.wikipedia.org/w/index.php?title=കിരാതാർജ്ജുനീയം&oldid=3587366" എന്ന താളിൽനിന്ന് ശേഖരിച്ചത്