കിയെഴ്സ്റ്റൻ ഡൺസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kirsten Dunst
Kirsten Dunst Cannes 2016.jpg
ജനനം (1982-04-30) ഏപ്രിൽ 30, 1982  (40 വയസ്സ്)
പൗരത്വം
  • American
  • German
വിദ്യാഭ്യാസം
തൊഴിൽActress
സജീവ കാലം1988–present
Works
Full list
പങ്കാളി(കൾ)
കുട്ടികൾ2
പുരസ്കാരങ്ങൾFull list

ഒരു അമേരിക്കൻ ചലച്ചിത്ര നടിയാണ് കിയെഴ്സ്റ്റൻ ഡൺസ്റ്റ്. ഇംഗ്ലീഷ്:Kirsten Caroline Dunst (/ˈkɪərstən/; born April 30, 1982) 1994 ൽ പുറത്തിറങ്ങിയ ചലച്ചിത്രമായ ഇന്റ്രവ്യൂ വിത്ത് ദ വാമ്പയറിലെ ക്ലോഡിയ എന്ന വാമ്പയറിന്റെ വേഷത്തിലൂടെയും സ്പൈഡർ-മാൻ സിനിമകളിലെ മേരി ജേൻ എന്ന വേഷത്തിലൂടെയും കിയെഴ്സ്റ്റൺ ശ്രദ്ധിക്കപ്പെട്ടു. ഈ സിനിമയിലെ അഭിനയത്തിന് അവർക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു, അക്കാലത്ത് തന്നെ ലിറ്റിൽ വിമൻ (1994) ജുമാൻജി (1995), സ്മോൾ സോൾജിയേഴ്സ് (1998) എന്നീ സിനിമകളിൽ അഭിനയിച്ചു.

തൊണ്ണൂറുകളുടെ അവസാനത്തോടെ നിരവധി ടീൻ സിനിമകളിൽ കിയെഴ്സ്റ്റൻ അഭിനയിച്ചു. സോഫിയ കോപ്പോള സംവിധാനം ചെയ്ത ദ വിർജിൻ സൂയിസൈഡ്സ് (1999) ആക്ഷേപ ഹാസ്യ സിനിമയായ ഡിക്ക് (1999) എന്നിവയിലും 2000 ൽ പുറത്തിറങ്ങിയ ചിയർലീഡിങ്ങ് സിനിമയായ ബ്രിങ് ഇറ്റ് ഓണിലും അവർ അഭിനയിച്ചു. 2002 ൽ ഇറങ്ങിയ സ്പൈഡർമാൻ, 2004 ൽ പുറത്തിറങ്ങിയ സപിഡർമാൻ -2 എന്നീ സിനിമകളിലും മേരി ജേൻ വാട്സൺ എന്ന വേഷം ചെയ്തതിലൂടെ കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റി. 2004 ൽ തന്നെ ഇറങ്ങിയ എറ്റേർണൽ സൺഷൈൻ ഓഫ് ദ സ്പോട്ട്ലെസ് മൈൻഡ്, 2005ൽ ഇറങ്ങിയ കാമറോൺ ക്രോവിന്റെ എലിശബെത്ടൌൺ എന്ന ചിത്രങ്ങളിലും 2006-ൽ ഇറങ്ങിയ കൊപ്പോളയുടെ തന്നെ മേരീ അന്റൊയിനെറ്റ് എന്ന ചിത്രത്തിലെ പ്രധാനവേഷത്തിലും തിളങ്ങി.

ജീവിതരേഖ[തിരുത്തുക]

1982 ഏപ്രിൽ 30 ന് ന്യൂജേഴ്സിയിലെ പോയിന്റ് പ്ലെസന്റിലുള്ള പോയിന്റ് പ്ലസന്റ് ആശുപത്രിയിലാണ് കിഴ്സ്റ്റൺ കാഴൊലിൻ ഡൻസ്റ്റ് ജനിച്ചത് .[1] കിഴ്സന്റെ പിതാവ് സീമൻസ് എന്ന മെഡിക്കൽ കമ്പനിയിലെ സെർവീസ് എക്സിക്യുട്ടിവ് ആയിരുന്നു. അമ്മ ലുഫ്താൻസ വിമാന കമ്പനിയിൽ ഫ്ലൈറ്റ് അറ്റൻഡന്റായിരുന്നു. [2][3] അവർ ഒരു കലാകാരിയും ഒരു ഗാലറി ഉടമയുമായിരുന്നു. [4] കിഴ്സ്റ്റന്റെ അച്ഛൻ ഹാംബർഗിൽ നിന്നുള്ള ഒരു ജർമ്മൻ കാരനാണ്. അമ്മയാകട്ടെ ജർമ്മൻ-സ്വീഡീഷ് പാരമ്പര്യത്തിൽ പെടുന്നയാളും.[5][6] 11 വയസ്സുവരെ ന്യൂജെഴ്സിയിലെ ബ്രിക്ക് ടൗൺഷിപ്പിലാണ് കിഴ്സ്റ്റൺ താമസിച്ചിരുന്നത്. അവൾ ടിന്റൊൺ ഫാൾസിലുള്ള ഴാന്നി സ്കൂളിൽ ആണു പഠിച്ചത്.[7]

മാതാപിതാക്കൾ 1993 ഇൽ പിരിഞ്ഞു. അമ്മ താമസിയാതെ കിഴ്സ്റ്റണും സഹോദർനുമൊത്ത് ലോസ് ആഞ്ചെലെസിലേക്ക് മാറിത്താമസിച്ചു. അവിടെ നോർത്ത് ഹോളിവുഡിലെ ലോറൽ ഹാൾ സ്കൂളിലും ഷെർമൻ ഓക്സിലെ നൊട്രെ ഡാം ഹൈസ്കൂളിലുമായി അവൾ പഠിച്ചു. അമ്മ 1995 ൽ വിവാഹമോചനത്തിനു അപേക്ഷിച്ചു.[4]

2000 ൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കിഴ്സ്റ്റൺ അഭിനയം തുടർന്നു. [8] അക്കാലത്ത് പ്രശസ്തിയിലേക്കുയർന്ന അവർക്ക് തന്റെ പ്രശസ്തി എങ്ങനെ കൈകാര്യം ചെയ്യണമെന്ന പ്രതിസന്ധിയിലായിരുന്നു എന്നും തന്റെ അമ്മയാണ് അഭിനയിക്കാൻ പ്രേരണ നൽകിയതെന്നും അഭിപ്രായപ്പെട്ടു. അമ്മക്ക് എപ്പോഴും നല്ല ഉദ്ദേശ്യം ആയിരുന്നു ഉള്ളത് എന്നും അവർ അഭിപ്രായപ്പെട്ടു. [9]

റഫറൻസുകൾ[തിരുത്തുക]

  1. Wall, Karen (August 30, 2019). "Brick's Kirsten Dunst Gets Hollywood Walk Of Fame Star". Patch Media. മൂലതാളിൽ നിന്നും September 1, 2019-ന് ആർക്കൈവ് ചെയ്തത്.
  2. ""Elizabethtown" Interview: Kirsten Dunst". Hollywood.com. മൂലതാളിൽ നിന്നും December 31, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 31, 2014.
  3. "America's sweetheart Kirsten Dunst bares her teeth". The Herald. Glasgow. September 19, 2011. മൂലതാളിൽ നിന്നും March 5, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 31, 2014.
  4. 4.0 4.1 Mock, Janet. "Kirsten Dunst Biography". People. മൂലതാളിൽ നിന്നും July 23, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 4, 2008.
  5. Leith, William (September 3, 2001). "Drop-dead successful". The Daily Telegraph. London, UK. മൂലതാളിൽ നിന്നും August 26, 2013-ന് ആർക്കൈവ് ചെയ്തത്.
  6. "From Dalbo to Hollywood". Archives.ecmpublishers.info. June 14, 2007. മൂലതാളിൽ നിന്നും August 26, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 5, 2012.
  7. O'Sullivan, Eleanor. "The Jersey Shore's Starlet" Archived November 8, 2012, at the Wayback Machine., Asbury Park Press, May 4, 2007. Retrieved July 5, 2011. "Dunst, who was born in Point Pleasant, raised in Brick and schooled for a while at the Ranney School in Tinton Falls, has achieved an acting career unlike any of her peers."
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Hello-Bio എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; no album എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=കിയെഴ്സ്റ്റൻ_ഡൺസ്റ്റ്&oldid=3601963" എന്ന താളിൽനിന്ന് ശേഖരിച്ചത്