കിദ്ദിനു
Jump to navigation
Jump to search
കിദ്ദിനു (ജനനം ? മരണം ഓഗസ്റ്റ് 14/330 ബി.സി).ബാബിലോണിയൻ ജ്യോതിശാസ്ത്രജ്ഞൻ.സ്ട്രോബോയും പ്ലിനിയും കിദ്ദിനുവിനെപ്പറ്റി സൂചനകൾ നൽകുന്നുണ്ട്.ബാബിലോണിയൻ നഗരമായ സിപ്പറിലെ ജ്യോതിശാസ്ത്ര വിദ്യാലയത്തിന്റെ തലവനായിരുന്നു കിദ്ദിനു.വിഷുവങ്ങളുടെ അയനചലനത്തിനു ഒരു രൂപരേഖയുണ്ടാക്കിക്കൊണ്ട് കൂടുതൽ കൃത്യമായ ഒരു പദ്ധതിക്ക് ഹിപ്പാർക്കസിന് വഴി തുറന്നു കൊടുത്തത് കിദ്ദിനു ആണ്.ചന്ദ്രനും മറ്റു ഗ്രഹങ്ങൾക്കും സ്ഥിര പ്രവേഗമാണെന്ന പൊതുധാരണ അദ്ദേഹം തിരുത്തി.അവയുടെ ചലനം അസ്ഥിരമാണെന്ന് പ്രസ്താവിക്കുകയും അതു കണ്ടുപിടിക്കനുള്ള സങ്കീർണ്ണമായ രീതികൾ ആവിഷ്കരിക്കുകയും ചെയ്തു.ഇതിലൂടെ കൃത്യമായ ചലനം കണ്ടെത്തുന്നതിന്റെ അടുത്തുവരെ എത്താൻ അദ്ദേഹത്തിനു സാധിച്ചു.