കിടാവ്
![]() | ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
ഉത്തര കേരളത്തിലേ കുറുംമ്പ്രനാട്ടിലേ നാടുവാഴി വിഭാഗമാണ് കിടാവുമാർ. ഇവർ കിരിയത്ത് നായർ വിഭാഗത്തിൽപെടുന്നു. നായർ വിഭാഗത്തിൽ ക്ഷത്രിയ പാരമ്പര്യമുള്ളവരാണിവർ
കൊയിലാണ്ടി, ബാലുശ്ശേരി മേഖലകളിലായിരുന്നു ഇവരുടെ കേന്ദ്രങ്ങൾ.
കോരപുഴക്ക് വടക്കോട്ട് 64 നാല് പ്രധാന നായർ സ്ഥാനിക തറവാടുകളും അതിൽ നാടുവാഴിത്തമുള്ള ആറ് തറവാടുകളും ഉണ്ടായിരുന്നു. ചെങ്ങോട്ട്കാവ്, തിക്കോടിക്കു സമീപമുള്ള പള്ളിക്കര എന്നി സ്ഥലങ്ങൾ ഇവരുടെ ആരൂഢസ്ഥാനമായിരുന്നു. സാമൂതിരി രാജാവിന്റെ സാമന്ത രാജാക്കൻമാരായിരുന്ന ഇവരുടെ അരിയിട്ടു വാഴ്ച സാമൂതിരി രാജപ്രതിനിധിയുടെ സാന്നിധ്യത്തിലാണ് നടന്നിരുന്നത്.
ചെങ്ങോട്ട്കാവിലേ പുനത്തിൽ, പുത്തലത്ത് എന്നീ തറവാടുകൾ ഇവയിൽ പ്രധാനമായിരുന്നു. ഇവരേ പുനത്തിൽ വാഴുന്നവർ, പുത്തലത്ത് വാഴുന്നവർ എന്നും പറഞ്ഞു വന്നിരുന്നു. പണിക്കർ എന്ന് സ്ഥാനപേരുണ്ടായിരുന്ന ഇവർക്ക് കിടാവ് എന്ന പേർ കൽപ്പിച്ചു നൽകിയത് സാമൂതിരി രാജാവാണ്.