കിടങ്ങറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിടങ്ങറയിലൂടെ കടന്നുപോകുന്ന എ.സി. റോഡും, പുത്തനാറും

ആലപ്പുഴ ജില്ലയിലെ (കേരളം, ഇന്ത്യ) കുട്ടനാട് താലൂക്കിലെ വെളിയനാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് കിടങ്ങറ. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ (എ.സി. റോഡ്) ചങ്ങനാശ്ശേരിയിൽ നിന്ന് ഏഴു കിലോമീറ്റർ പടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്നു. കിടങ്ങറ ജംഗ്ഷനിൽ നിന്നും ആലപ്പുഴയ്ക്ക് 25 കി.മീ. ദൂരമുണ്ട്. മദ്ധ്യകേരളത്തിലെ പ്രധാന നദികളിൽ ഒന്നായ മണിമലയാർ കിടങ്ങറ വഴിയാണ് കടന്നുപോകുന്നത്. മണിമലയാറിനു മുകളിലൂടെ എ.സി. റോഡിന്റെ പാലമാണ് കിടങ്ങറാപ്പാലം.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവൺമെന്റ് ഹൈസ്കൂൾ, കിടങ്ങറ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിടങ്ങറ&oldid=3330791" എന്ന താളിൽനിന്ന് ശേഖരിച്ചത്