ഉള്ളടക്കത്തിലേക്ക് പോവുക

കിടങ്ങനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിടങ്ങനാട്
ഗ്രാമം
ജൈന ബസതി
ജൈന ബസതി
Map
Country India
സംസ്ഥാനംകേരളം
ജില്ലവയനാട്
ജനസംഖ്യ
 (2011)
  ആകെ
9,122
Languages
  Officialമലയാളം
സമയമേഖലUTC+5:30 (IST)
PIN
673592
ISO 3166 കോഡ്IN-KL
വാഹന രജിസ്ട്രേഷൻKL-73

കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്ക് അടുത്തുള്ള ഒരു ഗ്രാമമാണ് കിടങ്ങനാട്.[1]

ജനസംഖ്യാശാസ്ത്രം

[തിരുത്തുക]

2011 ലെ ഇന്ത്യൻ സെൻസസ് പ്രകാരം കിടങ്ങനാട് ജനസംഖ്യ 4,515 പുരുഷന്മാരും 4,607 സ്ത്രീകളും ഉൾപ്പെടെ 9,122 ആണ്.[2][1]

ഗതാഗതം

[തിരുത്തുക]

സുൽത്താൻബത്തേരിയിൽ നിന്ന് അല്ലെങ്കിൽ മാനന്തവാടി നിന്നും പുൽപ്പള്ളി വഴി കിടങ്ങനാട് എത്താം. പേര്യ ചുരം റോഡ് മാനന്തവാടിയെ കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നു. താമരശ്ശേരി ചുരം റോഡ് കോഴിക്കോടിനെ കൽപ്പറ്റയുമായി ബന്ധിപ്പിക്കുന്നു. വടകരയെ കൽപ്പറ്റ, മാനന്തവാടി എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് കുറ്റിയാടി ചുരം റോഡ്. കണ്ണൂരിനെയും ഇരിട്ടിയെയും മാനന്തവാടിയുമായി ബന്ധിപ്പിക്കുന്നതാണ് പാൽച്ചുരം റോഡ്. നിലമ്പൂരിൽ നിന്ന് ഊട്ടിയിലേക്കുള്ള റോഡും മേപ്പാടി ഗ്രാമത്തിലൂടെ വയനാട്ടുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ വടകര ആണ്, എന്നിരുന്നാലും ഏറ്റവും അടുത്തുള്ള പ്രധാന റെയിവേ സ്റ്റേഷൻ കോഴിക്കോട് ആണ്, ഏറ്റവും അടുത്തുള്ള വിമാനത്താവളം 58 കിലോമീറ്റർ അകലെയുള്ള കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമാണ്.

അവലംബം

[തിരുത്തുക]
  1. 1 2 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-12-08. Retrieved 2008-12-10.
  2. "Kidanganad Village Population - Sulthanbathery - Wayanad, Kerala". www.census2011.co.in. Retrieved 2026-01-13.
"https://ml.wikipedia.org/w/index.php?title=കിടങ്ങനാട്&oldid=4603259" എന്ന താളിൽനിന്ന് ശേഖരിച്ചത്