കിച്ചങ്കനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടാൻസാനിയൻ നഗരമായ ദാർ എസ് സലാമിൽ നിന്നും 40 കിലോമീറ്റർ ദൂരെയുള്ള ഒരു ചെറിയ ഗ്രാമമാണ് കിച്ചങ്കനി (Kichankani).

കിച്ചങ്കനി പുസ്തകശാല[തിരുത്തുക]

വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന കിച്ചങ്കനിയിൽ ഒരു പുസ്തകശാല ഉണ്ടാക്കാൻ അവിടെ താമസിക്കുന്ന മലയാളിയായ സോമിയുടെ ശ്രമം ഈ ഗ്രാമത്തെപ്പറ്റി കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ ഇടയാക്കി.[1] കേരളത്തിൽ നിന്നും വിദേശങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് കിച്ചങ്കനിയിൽ തുടങ്ങുന്ന പുസ്തകശാലയിൽ എത്തിക്കുകയാണ് പ്രാഥമിക പരിപാടി.[2] ഇതിലേക്ക് ദുബായിയിലെ ഒരു സ്കൂൾ ആയിരത്തിലേറെ പുസ്തകങ്ങൾ ലഭ്യമാക്കുകയുണ്ടായി.[3] സ്വാഹിലി പുസ്തകങ്ങളോടൊപ്പം ഇംഗ്ലീഷ് ഭാഷ പരിശീലനവും ഈ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്.[4] കിച്ചങ്കനി ഗ്രാമത്തിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി കുഴൽക്കിണർ ഉണ്ടാക്കുവാനും പരിപാടിയുണ്ട്.[5] ശേഖരിച്ച ഏഴായിരത്തോളം പുസ്തകങ്ങൾ തരം‌തിരിക്കുവാനായി എറണാകുളത്ത് സംഘടിപ്പിച്ച പരിപാടി ഹർത്താൽ ദിനമായിരുന്നിട്ടു കൂടി തടസ്സപ്പെടാതെ നടന്നു.[6] അൻപതിലേറെപ്പേർ പങ്കെടുത്ത ഈ പരിപാടിയിൽ വേർതിരിച്ച പുസ്തകങ്ങൾ ടാൻസാനിയയിൽ എത്തിക്കാൻ വേണ്ടിവരുന്ന ചെലവ് കൊച്ചിയിലെ ഒരു വിവരസാങ്കേതിക കമ്പനി വഹിക്കും.[7] ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന 53 പേർ എറണാകുളത്തുവച്ച് പുസ്തകങ്ങൾ വേർതിരിച്ച് ഡാറ്റാ എൻട്രി നടത്തി.[8]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-08. Retrieved 2015-03-08.
  2. http://www.youthkiawaaz.com/2015/01/kichankani-library-somy-solomon/
  3. http://www.thehindu.com/todays-paper/tp-features/tp-metroplus/paperback-revolution/article6866566.ece
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-23. Retrieved 2015-03-08.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-24. Retrieved 2015-03-08.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-21. Retrieved 2015-03-15.
  7. http://timesofindia.indiatimes.com/city/kochi/A-treasure-trove-of-books-to-Kichangani-from-Kochi/articleshow/46570184.cms
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-17. Retrieved 2015-03-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിച്ചങ്കനി&oldid=4022444" എന്ന താളിൽനിന്ന് ശേഖരിച്ചത്