കിങ് ഫൈസൽ പുരസ്കാരം
കിങ് ഫൈസൽ ഫൗണ്ടേഷൻ 1979 മുതൽ ഓരോ വർഷവും നൽകി വരുന്ന പുരസ്കാരമാണ് കിങ് ഫൈസൽ പുരസ്കാരം (അറബി: جائزة الملك فيصل). കിങ് ഫൈസൽ ഇന്റർനാഷണൽ പ്രൈസ് എന്നായിരുന്നു മുൻപ് ഈ പുരസ്കാരം അറിയപ്പെട്ടിരുന്നത്. സമൂഹത്തിൽ ധനാത്മക മാറ്റങ്ങൾ സൃഷ്ടിക്കുന്ന സമർപ്പിതരായ ആളുകൾക്കായി ഈ പുരസ്കാരം സമർപ്പിക്കപ്പെടുന്നു എന്നാണ് പുരസ്കാരത്തിന്റെ മോട്ടോ[1][2].
ഇസ്‌ലാമികസേവനം, ഇസ്‌ലാമിക പഠനങ്ങൾ, അറബി ഭാഷയും സാഹിത്യവും, ശാസ്ത്രം, വൈദ്യശാസ്ത്രം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകപ്പെടുന്നത്. ആദ്യത്തെ മൂന്ന് വിഭാഗങ്ങളിലെ അവാർഡുകൾ മുസ്‌ലിം ലോകത്ത് ഏറെ വിലമതിക്കപ്പെടുന്നവയായി കണക്കാക്കപ്പെടുന്നു.
1979-ലെ ഇസ്‌ലാമിക സേവനത്തിനുള്ള പ്രഥമ പുരസ്കാരം ഇസ്‌ലാമിക പണ്ഡിതനായ അബുൽ അഅ്ലാ മൗദൂദിക്കാണ് ലഭിച്ചത്. അബുൽ ഹസൻ അലി ഹസനി നദ്‌വി, മുഹമ്മദ് നാസിർ, ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്, കിങ് ഖാലിദ്, കിങ് ഫഹദ്, അഹ്‌മദ് ദീദാത്ത്, റജാ ഗരോഡി തുടങ്ങി നിരവധി വ്യക്തികൾക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്[3][4][5].
അവലംബം[തിരുത്തുക]
- ↑ "Homepage KFP". മൂലതാളിൽ നിന്നും 2015-04-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-09-08.
- ↑ "Selection Procedure". മൂലതാളിൽ നിന്നും 2015-05-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-09-08.
- ↑ "King Khalid" (ഭാഷ: അറബിക്). King Khalid Award. മൂലതാളിൽ നിന്നും 24 January 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 August 2012.
- ↑ Middle East Contemporary Survey, Vol. 8, 1983-84. The Moshe Dayan Center. പുറം. 166. ISBN 978-965-224-006-4.
- ↑ "Service to Islam | King Faisal International Prize". മൂലതാളിൽ നിന്നും 2015-01-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-01-07.