കിങ് ഫഹദ് വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിങ് ഫഹദ് വിമാനത്താവളം
Dammam Airport
مطار الملك فهد الدولي

200px

200px
Satellite view of OEDF airport

IATA: DMM – ICAO: OEDF
DMM is located in Saudi Arabia
DMM
DMM
Location of airport in Saudi Arabia
ചുരുക്കത്തിൽ
എയർപോർട്ട് തരം Public
പ്രവർത്തിപ്പിക്കുന്നവർ General Authority of Civil Aviation
സേവനസ്ഥലം Eastern Province [1]
സ്ഥലം Dammam, Saudi Arabia
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 72 ft / 22 m
Coordinates 26°28′16″N 049°47′52″E / 26.47111°N 49.79778°E / 26.47111; 49.79778Coordinates: 26°28′16″N 049°47′52″E / 26.47111°N 49.79778°E / 26.47111; 49.79778
വെബ്‌സൈറ്റ് www.kfia.com.sa
റൺ‌വേകൾ
ദിശ നീളം തറനിർമ്മിച്ചിരിക്കുന്നത്
ft m
16R/34L 13,124 4,000 Asphalt
16L/34R 13,124 4,000 Asphalt
സ്ഥിതിവിവരങ്ങൾ(2012)
Passengers 5,267,000
Cargo (tons) 82,256
Aircraft Movements 50,936

ലോകത്തെ ഏറ്റവും വലിപ്പമുള്ള വിമാനത്താവളമാണ് സൗദി അറേബ്യയിലെ ദമാമിനടുത്തുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം. 780 ച.കി.മീ. വിസ്തൃതിയുള്ള ഈ വിമാനത്താവളം അയൽരാജ്യമായ ബഹ്റൈനെക്കാൾ വലുതാണ്. 1999 ൽ പൂർത്തിയാക്കിയ 'കിങ് ഫഹദ്' തിരക്കിന്റെ കാര്യത്തിൽ സൗദിയിൽ മൂന്നാം സ്ഥാനത്താണ്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ആദ്യസ്ഥാനങ്ങളിൽ. കിങ് ഫഹദിലെ കാർ പാർക്കിങ് മേഖലയുടെ വിസ്തൃതി 19,02,543 ചതുരശ്ര അടിയാണ്. മൂന്നു നിലയായാണ് ഈ പാർക്കിങ് മേഖല നിർമ്മിച്ചിട്ടുള്ളത്. ഇതിനു പുറമേ തുറന്ന കാർ പാർക്കിങ് മേഖലകളുമുണ്ട്.

3,27,000 ചതുരശ്ര അടിയാണ് പാസഞ്ചർ ടെർമിനലിന്റെ വിസ്തൃതി. സൗദി രാജാവിന് ഉപയോഗിക്കാൻവേണ്ടി പ്രത്യേക റോയൽ ടെർമിനലുമുണ്ട്. വിദേശ രാഷ്ട്രത്തലവന്മാരെയും മറ്റും സ്വീകരിക്കുന്നത് ഇവിടെയാണ്. സൗദിയിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ആദ്യമായി ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ ഏർപ്പെടുത്തിയത് കിങ് ഫഹദിലാണ്. വിമാനത്താവളത്തിലെ മുസ്ലിം പള്ളി നിർമ്മിച്ചിരിക്കുന്നത് കാർ പാർക്കിങ് കെട്ടിടത്തിന്റെ മുകളിലായാണ്. 4,000 മീറ്റർ നീളമുള്ള രണ്ട് സമാന്തര റൺവേകൾ വിമാനത്താവളത്തിലുണ്ട്. രണ്ടു റൺവേകൾക്കുമിടയിലെ അകലം 2,146 മീറ്ററാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിങ്_ഫഹദ്_വിമാനത്താവളം&oldid=2312190" എന്ന താളിൽനിന്നു ശേഖരിച്ചത്